ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ച് കണ്ണൂർ സർവ്വകലാശാലയിലെ വിദ്യാർത്ഥികള്‍
ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് കണ്ണൂർ സർവ്വകലാശാല അനുമതി നിഷേധിച്ചിരുന്നു
കണ്ണൂർ: വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ച് കണ്ണൂർ സർവ്വകലാശാലയിലെ വിദ്യാർത്ഥികള്‍. മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സെമിനാർ ഹാളിൽ വച്ചാണ് പ്രദർശനം നടത്തിയത്. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ആയിരുന്നു ഡോക്യുമെന്ററി പ്രദർശനം നടന്നത്.
എന്നാൽ ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് കണ്ണൂർ സർവ്വകലാശാല അനുമതി നിഷേധിച്ചിരുന്നു . സെമിനാർ ഹാളിൽ പ്രദർശനം അനുവദിക്കില്ലെന്നാണ് ക്യാമ്പസ് ഡയറക്ടർ അറിയിച്ചിരുന്നത്. അനുമതി നിഷേധിച്ചിരുന്നെങ്കിലും ഇതി വകവെക്കാതെയാണ് എസ്എഫ്ഐ ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്.
സമാനമായ തീതിയിൽ തിരുവനന്തപുരം ലോകോളേജിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശനം നടത്തിയിരുന്നു. ഇവർക്കെതിരെ പൊലീസിന് പരാതി നൽകുന്നത് ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
Next Story
Adjust Story Font
16