Quantcast

കണ്ണൂർ വി.സി നിയമനം: പുനർനിയമനത്തിന് രാജ്ഭവൻ നിർദേശം നൽകിയിട്ടില്ലെന്ന് ഗവർണർ

വിസിയുടെ പേര് നിർദേശിക്കാൻ ഗവർണറാണ് ആവശ്യപ്പെട്ടതെന്ന് സർക്കാർ ലോകായുക്തയെ അറിയിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-02-03 17:44:13.0

Published:

3 Feb 2022 2:34 PM GMT

കണ്ണൂർ വി.സി നിയമനം: പുനർനിയമനത്തിന് രാജ്ഭവൻ നിർദേശം നൽകിയിട്ടില്ലെന്ന് ഗവർണർ
X

കണ്ണൂർ സർവകലാശാല വിസി നിയമനുവുമായി ബന്ധപ്പെട്ട് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിന് രാജ്ഭവൻ നിർദേശം നൽകിയിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതോടെ വിസി നിയമനത്തിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗവർണർ. ഇതു സംബന്ധിച്ച് നടപടികൾ തുടങ്ങിയത് മുഖ്യമന്ത്രിപിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും ചേർന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ തന്റെ അഭിപ്രായം തേടാൻ മുഖ്യമന്ത്രിയുടെ നിയമോപദേശകൻ നേരിട്ടെത്തിയെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.

ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകാൻ നിയമോപദേശമുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നുന്നെന്നും എ.ജിയുടെ നിയമോപദേശം സർക്കാർ കൈമാറിയെന്നും ഗവർണർ വിശദമാക്കി. മന്ത്രിക്ക് ഒരാളെ നിർദേശിക്കാൻ അവകാശമുണ്ടന്ന് നിയമോപദേശത്തിൽ പരാമർശിച്ചിരുന്നതായും ഗവർണർ പറഞ്ഞു. വിസിയുടെ പേര് നിർദേശിക്കാൻ ഗവർണറാണ് ആവശ്യപ്പെട്ടതെന്ന് സർക്കാർ ലോകായുക്തയെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് വിസിയുടെ പേര് നിർദേശിക്കാനുണ്ടോയെന്ന് ചോദിച്ച് ഗവർണർ സർക്കാരിനയച്ച കത്ത് ലോകായുക്തയിൽ ഹാജരാക്കിയതുമാണ്. ഇതിന് മറുപടിയായാണ് മന്ത്രി പേര് നിർദ്ദേശിച്ചതെന്നും സർക്കാർ ലോകായുക്തയിൽ വ്യക്തമാക്കി.

വിസി നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ കത്തിൽ ശിപാർശ ഇല്ലെന്നും നിർദേശം മാത്രമേയുള്ളുവെന്നും ലോകായുക്ത പറഞ്ഞിരുന്നു. വിസി നിയമനത്തിൽ അധികാര ദുർവിനിയോഗം നടത്തിയ മന്ത്രിയെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ലോകായുക്തയുടെ പരാമർശം. വിസിയെ നിയമിക്കുന്നതിൽ സമ്മർദം ഉണ്ടെങ്കിൽ പുനർനിയമനം ഗവർണർ അംഗീകരിച്ചതെന്തിനെന്ന് ഉപലോകായുക്ത ചോദിച്ചു.

TAGS :

Next Story