Quantcast

കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് കൊള്ളയില്‍ ഉടൻ നടപടി സ്വീകരിക്കുമെന്ന് എയർപോർട്ട് ഡയരക്ടർ

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്കാണ് ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെടുമെന്ന് ഉറപ്പുനല്‍കിയത്

MediaOne Logo

Web Desk

  • Published:

    22 Aug 2024 6:27 PM GMT

Airport Director S Suresh assures E.T Muhammed Basheer MP that immediate action will be taken against parking fee issue at Karipur Airport
X

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് കൊള്ള വിഷയത്തില്‍ ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് എയർപോർട്ട് ഡയരക്ടർ എസ്. സുരേഷ് അറിയിച്ചു. വർധിപ്പിച്ച പാർക്കിങ് ഫീസ് കുറക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഡയരക്ടർ ഉറപ്പുനൽകിയതായി എയർപോർട്ട് അഡ്വൈസറി കമ്മിറ്റി ചെയർമാൻ കൂടിയായ എം.പി അറിയിച്ചു.

സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് ഫീസ് ഇരട്ടിയാക്കിയത് അംഗീകരിക്കാനാകില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. വിമാനത്താവളത്തിനു പുറത്തുനിന്ന് യാത്രക്കാരുമായി എത്തുന്ന ടാക്സി വാഹനങ്ങൾക്ക് ഗണ്യമായി ഫീസ് ഉയർത്തിയതും അംഗീകരിക്കാൻ കഴിയാത്തതാണ്. വിഷയത്തിന്‍റെ ഗൗരവം ഉൾക്കൊണ്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വൈകാതെ പരിഹാരം ഉണ്ടാവുമെന്നും ഡയരക്ടർ എസ്. സുരേഷ് അറിയിച്ചതായും എം.പി പറഞ്ഞു.

Summary: Airport Director S Suresh assures E.T Muhammed Basheer MP that immediate action will be taken against parking fee issue at Karipur Airport

TAGS :

Next Story