കണ്ണൂരിലെ ജനവാസമേഖല ബഫർസോണിൽ അടയാളപ്പെടുത്തി കർണാടക
പ്രദേശം ബ്രഹ്മഗിരിവന്യജീവി സാങ്കേതത്തിന്റെ പരിധിയിൽപ്പെട്ടതെന്ന് വിശദീകരണം
കണ്ണൂർ: കേരളത്തിലെ ജനവാസമേഖല ബഫർസോണിൽ അടയാളപ്പെടുത്തി കർണാടക. കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസമേഖലയിൽ ബഫർസോൺ അടയാളപ്പെടുത്തിയത്. അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തും കടവ്, കച്ചേരിക്കട കളിതട്ടുംപാറ, മുടിക്കയം ഗ്രാമങ്ങളാണ് ഈ ബഫർ സോണിന്റെ പരിധിയിലേക്ക് വരുന്നത്.
പ്രദേശം ബ്രഹ്മഗിരിവന്യജീവി സാങ്കേതത്തിന്റെ ബഫർ സോൺ പരിധിയിൽപ്പെട്ടത്താണെന്നാണ് കർണാടക വനംവകുപ്പിന്റെ വിശദീകരണം.300 ഓളം കുടുംബങ്ങളും ബാരാപോൾ ജല വൈദ്യുത പദ്ധതിയും കർണാട അടയാളപ്പെടുത്തിയ ബഫർസോൺ മേഖലയിൽ ഉൾപ്പെട്ടിടുണ്ട്.
പഞ്ചായത്തിലെ ആറിടത്ത് ചുവന്ന പെയിന്റ് അടിച്ച് നമ്പർ രേഖപെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കർണാടക വനം വകുപ്പിന്റെ ഉദ്യോഗസ്ഥർ അവരുടെ വാഹനത്തിൽ എത്തി അടയാളപ്പെടുത്തലുകൾ നടത്തിയത്.
Next Story
Adjust Story Font
16