പ്രതികളില്‍നിന്ന് പണംതട്ടിയ കേസ്: കർണാടക പൊലീസ് ഉദ്യോഗസ്ഥരെ വിട്ടയച്ചു
ബംഗളൂരു വൈറ്റ്ഫീൽഡ് സൈബർ പൊലീസിലെ സി.ഐ അടക്കമുള്ളവരെയാണ് എറണാകുളം കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്
കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസിൽ കൊച്ചിയിൽ പിടിയിലായ കർണാടക പൊലീസ് ഉദ്യോഗസ്ഥരെ വിട്ടയച്ചു. സി.ആർ.പി.സി 41 പ്രകാരമുള്ള നോട്ടിസ് നൽകിയാണ് വിട്ടയച്ചത്. കർണാടക പൊലീസിൽനിന്നു കണ്ടെടുത്ത പണം കോടതിയിൽ ഹാജരാക്കും. ഈ മാസം 16നു വീണ്ടും ഹാജരാകാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയതായി തൃക്കാക്കര എ.സി.പി പി.വി ബേബി അറിയിച്ചു.
എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ വിട്ടയക്കാൻ ഭീഷണിപ്പെടുത്തി പണം തട്ടിയതിനാണ് ബംഗളൂരു വൈറ്റ്ഫീൽഡ് സൈബർ പൊലീസുകാരെ കസ്റ്റഡിയിലെടുത്തത്. വൈറ്റ്ഫീൽഡ് സൈബർ പൊലീസിലെ സി.ഐ അടക്കമുള്ളവർക്കെതിരെയാണ് എറണാകുളം കളമശ്ശേരി പൊലീസ് കേസെടുത്തത്.
നാല് ലക്ഷത്തോളം രൂപയും ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തിരുന്നു. ഡ്യൂട്ടി സമയത്താണ് കർണാടക പൊലീസിനെ കസ്റ്റഡിയിലെടുത്തത്. ഇതുകൊണ്ട് അറസ്റ്റ് രേഖപ്പെടുത്തുന്നതിന് ചില നിയമതടസങ്ങളുണ്ടെന്നാണ് കൊച്ചി പൊലീസ് പറയുന്നത്.
Summary: Karnataka police officials arrested in Kochi in financial fraud case released
Adjust Story Font
16