Quantcast

ഇ.ഡിയുടേത് പ്രതികാര നടപടി; പാർട്ടി അരവിന്ദാക്ഷനൊപ്പം: എം.വി ഗോവിന്ദൻ

മർദനത്തിനും ഭീഷണിക്കുമെതിരെ പൊലീസിൽ പരാതി നൽകിയതിന്റെ പ്രതികാരമാണ് ഇ.ഡി തീർക്കുന്നതെന്നും പാർട്ടി അരവിന്ദാക്ഷനൊപ്പം ഉറച്ചുനിൽക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    26 Sep 2023 11:17 AM GMT

Karuvannur arrest party will stand with Aravindakshan says MV Govindan
X

കണ്ണൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി.ആർ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത് ഇ.ഡിയുടെ പ്രതികാര നടപടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മർദനത്തിനും ഭീഷണിക്കുമെതിരെ പൊലീസിൽ പരാതി നൽകിയതിന്റെ പ്രതികാരമാണ് ഇ.ഡി തീർക്കുന്നതെന്നും പാർട്ടി അരവിന്ദാക്ഷനൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

അരവിന്ദാക്ഷനെ നിരവധി തവണ ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തതാണ്. മൃഗീയമായി ആക്രമിച്ചു. ഒരു മുറി കാണിച്ചുകൊടുത്ത് അതിനുള്ളിൽ കയറിയാൽ ഒന്നുമറിയില്ലെന്നും എ.സി മൊയ്തീൻ ചാക്കിൽ പണം കൊണ്ടുപോയെന്ന് പറയണമെന്നും ഭീഷണിയുണ്ടായി. ഇത്തരം മർദനങ്ങളും ഭീഷണിയുമുണ്ടായാൽ ആരുമധികം പുറത്തുപറയാറില്ല. പക്ഷേ അദ്ദേഹം അത് പുറത്തുപറഞ്ഞു. അങ്ങനെ പരാതിയും കേസുമായി.

ഈ കേസ് സി.പി.എമ്മിലേക്ക് എത്തിക്കാൻ ഇ.ഡി ആർക്കെതിരെയും എന്തും ചെയ്യും. സഹകരണ മേഖല തകർക്കാനുള്ള ബോധപൂർവമായ ശ്രമം കേന്ദ്ര എജൻസിയെക്കൊണ്ട് നടത്തിക്കുകയാണ്. അതിന് വഴങ്ങാൻ മനസ്സില്ലെന്നും ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

TAGS :

Next Story