കരുവന്നൂർ ബാങ്ക്: ബാങ്കിലെ ജോഷിക്ക് 28 ലക്ഷം രൂപയുടെ ചെക്ക് കൈമാറി
ബന്ധുക്കളുടെയടക്കം പണം മൂന്ന് മാസത്തിനുള്ളിൽ തിരികെ നൽകും

തൃശൂർ:കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ ജോഷിക്ക് 28 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് കൈമാറി.ബന്ധുക്കളുടെയടക്കം പണം മൂന്ന് മാസത്തിനുള്ളിൽ തിരികെ നൽകും.പണം തിരികെ ലഭിക്കാത്തതിനാൽ ഈ മാസം 30ന് ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും ജോഷി കത്തയച്ചിരുന്നു.
ജോഷിയുടെ പേരിലുള്ള നിക്ഷേപ തുകയും പലിശയും ചേർത്തുള്ള 28 ലക്ഷം രൂപയുടെ ചെക്കാണ് കരുവന്നൂർ ബാങ്ക് ജോഷിക്ക് നൽകിയത്.പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ ജോഷി ദയാവധത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് പണം തിരികെ നൽകുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അറിയിച്ചുവെങ്കിലും ബാങ്ക് നടപടികൾ വൈകി. തിൽ പ്രതിഷേധിച്ച് ബാങ്കിൽ കുത്തിയിരുന്ന ജോഷിയുമായി ബാങ്ക് സിഇഒ രാകേഷ് ചർച്ച നടത്തിയതിന് പിന്നാലെയാണ് 28 ലക്ഷം രൂപയുടെചെക്ക് നൽകിയത്.കുടുംബാംഗങ്ങളുടെ അടക്കം പേരിൽ നിക്ഷേപിച്ച ബാക്കി തുക മൂന്ന് മാസത്തിനകം നൽകാനും ധാരണയായി
കഴിഞ്ഞ 20 കൊല്ലത്തിനിടെ രണ്ട് തവണ ട്യൂമർ ഉൾപ്പടെ 21 ശസ്ത്രക്രിയകൾ നേരിടേണ്ടി വന്നയാളാണ് ജോഷി.കുടുംബത്തിൻറെ മുഴുവൻ സമ്പാദ്യവും കരുവന്നൂർ ബാങ്കിലാണ് നിക്ഷേപിച്ചത്. കുടുംബത്തിലെ ചിലവും മക്കളുടെ വിദ്യാഭ്യാസവും ചികിത്സയും പ്രതിസന്ധിയതിനെ തുടർന്നാണ് ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്ന് ജോഷി ആവശ്യപ്പെട്ടത്.
Adjust Story Font
16