Quantcast

കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ്; ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് വിഷയം ചർച്ച ചെയ്യാൻ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനമാകാതെ പിരിഞ്ഞു

MediaOne Logo

Web Desk

  • Published:

    26 July 2021 1:47 AM GMT

കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ്; ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
X

കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് വിഷയം ചർച്ച ചെയ്യാൻ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനമാകാതെ പിരിഞ്ഞു. ആരോപണ വിധേയർക്കെതിരെ നടപടി എടുക്കുന്ന കാര്യത്തിൽ നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നതയുള്ളതിനാലാണ് തീരുമാനം വൈകുന്നത്. അതേസമയം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പിലെ പ്രതികൾ ഉൾപ്പടെയുള്ള പാർട്ടി അംഗങ്ങൾക്കെതിരെ നടപടി തീരുമാനിക്കുന്നതിനാണ് കഴിഞ്ഞ ദിവസം യോഗം ചേർന്നത്. എന്നാൽ ആരോപണ വിധേയരായവർക്ക് നേരെ നടപടി എടുക്കുന്നതിൽ യോഗത്തിനെത്തിയ നേതാക്കൾ വ്യത്യസ്ത അഭിപ്രായമാണ് പറഞ്ഞത്. സംഭവം അറിഞ്ഞ ശേഷവും നടപടി സ്വീകരിക്കാതിരുന്ന. ഏരിയ, ജില്ല നേതാക്കൾക്കെതിരെയും നടപടി വേണമെന്ന് ഒരു വിഭാഗം വാദിച്ചു. ഇന്നും ജില്ലസെക്രട്ടറിയേറ്റ് ഇക്കാര്യം ചർച്ച ചെയ്യും. സെക്രട്ടറിയേറ്റ് ശുപാർശ തുടർന്ന് ജില്ല കമ്മിറ്റിയിൽ ചർച്ച ചെയ്ത് നടപടിയിലേക്ക് കടക്കും. സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും യോഗത്തിൽ പങ്കെടുക്കും.

അതേസമയം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്ത നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇവരുടെ വീടുകളിൽ നിന്ന് കണ്ടെടുത്ത രേഖകൾ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. കേസിൽ രണ്ട് പ്രതികളെ കൂടി കണ്ടെത്തേണ്ടതുണ്ട്. സംഭവവത്തിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കുകയാണ്. യുവമോർച്ചയുടെ ദേശീയ നേതാക്കൾ അടക്കം ഇന്ന് കരുവന്നൂർ എത്തുന്നുണ്ട്. നാളെ യൂത്ത് കോൺഗ്രസ്‌ ബാങ്കിലേക്ക് പ്രതിഷേധ. മാർച്ച് സംഘടിപ്പിക്കുന്നുണ്ട്.



TAGS :

Next Story