കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; പി.ആർ അരവിന്ദാക്ഷന്റെ ചോദ്യം ചെയ്യൽ തുടരുന്നു
മുൻ ബാങ്ക് ജീവനക്കാരൻ ജിൽസിന്റെ ചോദ്യം ചെയ്യലും തുടരുന്നു
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം നേതാവ് പി.ആർ അരവിന്ദാക്ഷൻ മുൻ ബാങ്ക് ജീവനക്കാരൻ ജിൽസ് എന്നിവരുടെ ചോദ്യം ചെയ്യൽ തുടരുന്നു. കൊച്ചി ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിനു ശേഷം ഇന്ന് നാല് മണിക്ക് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കേസിൽ ബാങ്ക് ചാർട്ടേഡ് അക്കൗണ്ട് സനൽകുമാർ ഇന്നും ഇ.ഡി ഓഫീസിൽ ഹാജരായി. സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം എം.കെ കണ്ണൻ നാളെ ചോദ്യം ചെയ്യലിനായി എത്തണമെന്ന് ഇ.ഡി അറിയിച്ചിട്ടുണ്ട്.
കേസിൽ നിലവിൽ സനീഷ് കുമാറിന്‍റെ ഭാര്യ ബിന്ദു, തൃശൂർ സഹകരണ ബാങ്ക് സെക്രട്ടറി എം.പി.വിനു എന്നിവരെ ചോദ്യം ചെയ്ത് വരികയാണ്. നേരത്തെ, ചോദ്യം ചെയ്യലിനിടെ ഇ.ഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന് അരവിന്ദാക്ഷൻ പരാതി നൽകിയിരുന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി കസ്റ്റഡിയിലെടുക്കുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് അരവിന്ദാക്ഷൻ. മുൻ മന്ത്രിയും എം.എൽ.എയുമായ എ.സി മൊയ്തീൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണൻ എന്നിവരെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്തിരുന്നു.
Adjust Story Font
16