മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കി കാസർകോട് ജില്ലാ കോടതി
കേസിൽ പ്രതികളായ മുഴുവൻ ബിജെപി നേതാക്കളുടെയും വിടുതൽ ഹരജി കോടതി അംഗീകരിച്ചു
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കി കാസർകോട് ജില്ലാ കോടതി. സുരേന്ദ്രൻ ഉൾപ്പെടെ കേസിൽ പ്രതികളായ മുഴുവൻ ബിജെപി നേതാക്കളുടെയും വിടുതൽ ഹരജി കോടതി അംഗീകരിച്ചു.
പ്രതികൾ നേരിട്ട് ഹാജരാകാൻ കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. കേസ് കഴിഞ്ഞ തിങ്കളാഴ്ച ജില്ലാ സെഷൻസ് കോടതി കേസ് പരിഗണിച്ച ശേഷമാണ് വിധിപറയാൻ മാറ്റുകയായിരുന്നു. കേസ് നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചതുൾപ്പെടെയാണ് കേസിൽ ആരോപിക്കപ്പെടുന്നത്. ഇതിന് കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നുമാണ് കേസിൽ പറയുന്നുണ്ട്.
Summary: Kasaragod district court acquits K Surendran in the Manjeshwar election bribery case
Adjust Story Font
16