Quantcast

കാസർകോട് ഓക്‌സിജൻ ക്ഷാമം തുടരുന്നു; പൊതുജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് ജില്ലാ കളക്ടര്‍‌

ദിനംപ്രതി 500 ഓളം ഓക്‌സിജൻ സിലിണ്ടറുകളാണ് ജില്ലയിലെ എല്ലാ ആശുപത്രികളിലുമായി ആവശ്യമുള്ളത്. പക്ഷേ ഇതിന്‍റെ പകുതി പോലും ഇപ്പോൾ ലഭിക്കുന്നില്ല.

MediaOne Logo

Nidhin

  • Published:

    12 May 2021 9:02 AM GMT

കാസർകോട് ഓക്‌സിജൻ ക്ഷാമം തുടരുന്നു; പൊതുജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് ജില്ലാ കളക്ടര്‍‌
X

ഓക്‌സിജൻ ആവശ്യമുള്ള രോഗികളെ പ്രവേശിപ്പിക്കുന്നത് ചില സ്വകാര്യ ആശുപത്രികൾ താൽക്കാലികമായി നിർത്തി. ചികിത്സയിലുള്ള രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഓക്‌സിജൻ ക്ഷാമം രൂക്ഷമായതോടെ ജില്ലാ കളക്ടർ പൊതുജനങ്ങളുടെ സഹായം തേടി.

തിങ്കളാഴ്ച മുതലാണ് ജില്ലയിൽ ഓക്‌സജിൻ ക്ഷാമം രൂക്ഷമാകാൻ തുടങ്ങിയത്. ശനിയാഴ്ച മുതൽ മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്കുള്ള ഓക്‌സിജൻ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. കണ്ണൂരിൽ നിന്ന് കാസർകോട്ടേക്ക് ഓക്‌സിജൻ സിലിണ്ടർ എത്തിക്കുന്നുണ്ടെങ്കിലും കണ്ണൂരിൽ ഓക്‌സജിൻ ഉത്പാദിപ്പിക്കുന്ന കമ്പനിയായ ബാൽകോയുടെ ഉത്പാദനം ജില്ലയുടെ ആവശ്യങ്ങൾക്ക് മതിയാകുന്നില്ല. ദിനംപ്രതി 500 ഓളം ഓക്‌സിജൻ സിലിണ്ടറുകളാണ് ജില്ലയിലെ എല്ലാ ആശുപത്രികളിലുമായി ആവശ്യമുള്ളത്. പക്ഷേ ഇതിന്റെ പകുതി പോലും ഇപ്പോൾ ലഭിക്കുന്നില്ല. 200 സിലണ്ടറുകൾ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്.

ഓക്‌സിജൻ സൂക്ഷിക്കാനായ സിലിണ്ടറുകൾക്ക് ജില്ലയിൽ ക്ഷാമം നേരിടുന്നുണ്ട്. അത് പരിഹരിക്കാനായി ഫേസ്ബുക്കിലൂടെ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് സിലിണ്ടർ ചലഞ്ചിന് തുടക്കമിട്ടിരിക്കുകയാണ് കാസർകോട് ജില്ലാ കളക്ടർ.

സാമൂഹിക സാംസ്‌കാരിക വ്യാവസായിക സന്നദ്ധ സേവന രംഗത്തെ ആളുകളും കൂട്ടായ്മകളും ആരോഗ്യ - വ്യാവസായിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന ഡി-ടൈപ്പ് സിലിണ്ടറുകൾ ജില്ലിയ്ക്കുവേണ്ടി സംഭാവന ചെയ്ത് ജില്ലയുടെ സിലിണ്ടർ ചലഞ്ചിൽ പങ്കാളികളാവണം എന്നാണ് ജില്ലാ കളക്ടറുടെ അഭ്യർത്ഥന.

കണ്ണൂരിൽ നിന്ന് കൂടുതൽ ഓക്‌സിജൻ ലഭ്യമാക്കുകയോ കർണാടക ഓക്‌സിജൻ പഴയ രീതിയിൽ തന്നെ നൽകിയാലോ മാത്രമേ കാസർഗോഡ് ജില്ലയിലെ ഓക്‌സിജൻ ക്ഷാമത്തിന് ശാശ്വത പരിഹാരമുണ്ടാകൂ.

*കാസർകോടിനായി* *#ഓക്സിജൻ സിലിണ്ടർ ചലഞ്ച്*

നമ്മുടെ ജില്ലയിലെ പൊതു സ്വകാര്യ ആശുപത്രികളിൽ അനുഭവപ്പെട്ടെക്കാവുന്ന ഓക്സിജൻ...

Posted by District Collector Kasaragod on Tuesday, 11 May 2021

TAGS :

Next Story