Quantcast

കാസർകോട് ഓടിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

ചേവാർ കുണ്ടംകേരടുക്ക സ്വദേശി അബ്ദുറഹ്മാൻ (42) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    18 Feb 2024 9:39 PM IST

Kasargode bus driver death
X

കാസർകോട്: കാസർകോട് ഓടിക്കൊണ്ടിരിന്ന ബസിലെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ചേവാർ കുണ്ടംകേരടുക്ക സ്വദേശി അബ്ദുറഹ്മാൻ (42) ആണ് മരിച്ചത്. ഞായറാഴ് വൈകിട്ട് മൂന്നുമണിയോടെ കുണ്ടംകേരടുക്കയിൽ വെച്ചാണ് സംഭവം.

കാസർകോട് നിന്നും പെർമുദേ-ധർമത്തടുക്ക റൂട്ടിൽ ഓടുന്ന ബസ്സിലെ ഡ്രൈവറായിരുന്നു റഹ്മാൻ. പെർമുദേക്കടുത്തു വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട അബ്ദുൾറഹ്മാൻ ബസിൽ നിന്നിറങ്ങി കടയിൽ നിന്നും സോഡാ വാങ്ങിക്കുടിച്ചു. പിന്നീട് യാത്ര തുടരുന്നതിനിടയിലാണ് കുണ്ടംകേരടുക്കയിൽ വെച്ച് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്. ബസ് സൈഡിൽ നിർത്തി സീറ്റിൽ നിന്നും എഴുന്നേറ്റയുടനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ബന്തിയോട്ടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

17 വർഷമായി ബസ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. ചേവാർ കുണ്ടംകേരടുക്കയിലെ പരേതനായ മൊയ്തീൻ കുഞ്ഞിയുടെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: സുഹ്‌റ. മകൻ: അറഫാത്. സഹോദരങ്ങൾ: മുഹമ്മദലി, ബീഫാത്തിമ, നഫീസ, അവ്വമ്മ, ആത്തിക്ക.

TAGS :

Next Story