Quantcast

കാട്ടാക്കട എസ്.എഫ്.ഐ ആള്‍മാറാട്ടം: തുടർനടപടികൾ വേഗത്തിലാക്കി അന്വേഷണ സംഘം

പൊലീസ് ഇന്ന് കാട്ടാക്കട ക്രിസ്ത്യൻ കോളജിലെത്തി രേഖകൾ പരിശോധിക്കും

MediaOne Logo

Web Desk

  • Updated:

    2023-05-23 01:41:27.0

Published:

23 May 2023 1:04 AM GMT

Kattakada Christian College SFI impersonation row-Kerala University syndicate meeting today, KattakadaChristianCollege, SFIimpersonationrow, SFI, KeralaUniversity, KattakadaChristianCollegeSFI
X

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്.എഫ്.ഐ തെരഞ്ഞെടുപ്പ് ആള്‍മാറാട്ടത്തില്‍ തുടർനടപടികൾ വേഗത്തിലാക്കി അന്വേഷണ സംഘം. പൊലീസ് ഇന്ന് കോളജിലെത്തി രേഖകൾ പരിശോധിക്കും. കോളജ് ജീവനക്കാരുടെയും അധ്യാപകരുടെയും മൊഴിയും രേഖപ്പെടുത്തും.

സംഭവത്തിൽ കോളജ് പ്രിൻസിപ്പലായിരുന്ന ജി.ജെ ഷൈജുവിനെയും എസ്.എഫ്.ഐ നേതാവ് വൈശാഖിനെയും കഴിഞ്ഞ ദിവസങ്ങളില്‍ സസ്‌പെൻഡ് ചെയ്തിരുന്നു. ഡോ. എൻ.കെ നിഷാദാണ് പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റത്. പുതിയ പ്രിൻസിപ്പൽ ചാർജ് എടുത്തതിന് ശേഷമായിരുന്നു വിശാഖിനെതിരായ നടപടി. ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് വിശാഖ്.

യു.യു.സിയായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനി അനഘയ്ക്ക് പകരം വിശാഖിന്റെ പേരാണ് പഴയ പ്രിൻസിപ്പൽ നൽകിയിരുന്നത്. ഇതിൽ പ്രിൻസിപ്പലിനെ കൂടാതെ വിശാഖും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ആൾമാറാട്ടം, വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ യു.യു.സി സ്ഥാനത്തുനിന്ന് ജയിച്ച വിദ്യാർത്ഥിനിയുടെ പേരുമാറ്റി എസ്.എഫ്.ഐ നേതാവ് വിശാഖിന്റെ പേര് ചേർത്ത് സർവകലാശാലയ്ക്ക് നൽകിയത് ജി.ജെ ഷൈജുവായിരുന്നു.

ജി.ജെ ഷൈജുവിനെയും വൈശാഖിനെയും വരുംദിവസങ്ങളിൽ പൊലീസ് ചോദ്യംചെയ്യും. ഇതിനായി പൊലീസ് നിയമോപദേശം തേടുന്നുണ്ട്. നിയമോപദേശം ലഭിച്ചശേഷം തുടർനടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിന്‍റെ തീരുമാനം. വേണ്ടിവന്നാൽ ഇരുവരെയും അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

Summary: The investigation team has speeded up the follow-up process in the SFI election impersonation in Kattakada Christian College, Thiruvananthapuram. The police will visit the college today and check the documents. Statements of college staff and teachers will also be recorded

TAGS :

Next Story