കട്ടപ്പനയിൽ ബാങ്കിനു മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവം; ബാങ്ക് ജീവനക്കാരെ ഇന്ന് ചോദ്യം ചെയ്തേക്കും
സാബു ബാങ്കിൽ എത്തിയ സമയത്തെ സിസി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്
ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ ബാങ്കിനു മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്തതിൽ ബാങ്ക് ജീവനക്കാരെ ഇന്ന് ചോദ്യം ചെയ്തേക്കും. ആത്മഹത്യാ കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയി, സുജ മോൾ എന്നിവരുടെ മൊഴികളാണ് പൊലീസ് ആദ്യം രേഖപ്പെടുത്തുക. ബാങ്കുമായി ബന്ധപ്പെട്ടവർ സാബുവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന ബന്ധുവിന്‍റെ ആരോപണവും പരിശോധിക്കും. സാബു ബാങ്കിൽ എത്തിയ സമയത്തെ സിസി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സാബുവിന്‍റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുനിന്ന് ബന്ധുക്കൾ വന്നതിനുശേഷമാകും സംസ്കാരം. കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നാണ് കോൺഗ്രസിൻ്റെയും ബിജെപിയുടെയും തീരുമാനം. അതേ സമയം സാബുവിൻ്റെ കുടുംബത്തോടൊപ്പമാണെന്ന് ബാങ്ക് ഭരണസമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Adjust Story Font
16