പൊൻകണിയൊരുക്കി ഇന്ന് വിഷു; സമൃദ്ധിക്കാഴ്ചയിലേക്ക് കൺതുറന്ന് മലയാളികൾ
ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കുമൊപ്പം കാർഷികോത്സവം കൂടിയാണ് വിഷു. കണി കണ്ടും പടക്കം പൊട്ടിച്ചും ആഘോഷമാക്കുകയാണ് മലയാളികൾ
കോഴിക്കോട്: സമൃദ്ധി നിറഞ്ഞ കാഴ്ചയിലേക്ക് കൺതുറന്ന് മലയാളിക്കിന്ന് വിഷു. കാണുന്ന കണി പോലെ സമ്പൽ സമൃദ്ധമാകും വരുംവർഷമെന്നാണ് വിശ്വാസം. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കുമൊപ്പം കാർഷികോത്സവം കൂടിയാണ് വിഷു. കണി കണ്ടും പടക്കം പൊട്ടിച്ചും ആഘോഷമാക്കുകയാണ് മലയാളികൾ.
വിഷുപ്പുലരി കാത്ത് വർണ്ണം വിതറി കണിക്കൊന്നപ്പൂക്കൾ പൂത്തുനിന്നു. നേരം പുലരും മുന്നേ കണികാണണം. അതിനായി ഓട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയുടെ കാഴ്ച. കൃഷ്ണ വിഗ്രഹവും കണിവെള്ളരിയും കണിക്കൊന്നയും കാർഷിക വിളകളും. വാൽകണ്ണാടിയും നാളികേരവും ചക്കയും മാങ്ങയുമെല്ലാം.. കാർഷികോത്സവമാണ് മലയാളിക്ക് വിഷു.
നല്ല നാളെയിലേക്ക് ഐശ്വര്യത്തിന്റെ കണികണ്ടുണർന്നു മലയാളികൾ. കുഞ്ഞുകൈകളിലേക്ക് സന്തോഷം പകർന്ന് കൈനീട്ടം. പടക്കവും പൂത്തിരിയുമടക്കം ന്യൂജെൻ ഐറ്റങ്ങൾ വീട്ടുമുറ്റങ്ങളിൽ വർണ്ണം വിടർത്തി. വിഷു അടിപൊളിയാക്കുകയാണ് മലയാളികളെല്ലാം.
വിഷുപ്പുലരിയിൽ ശബരിമലയിലും ഗുരുവായൂർ ക്ഷേത്രത്തിലുമടക്കം വൻ തിരക്കാണ്. ഇവിടെങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ശബരിമലയിൽ പുലർച്ചെ നാലു മണിക്കാണ് നടതുറന്നത്. ഏഴുമണിവരെ വിഷുക്കണി കാണാൻ അവസരമുണ്ട്. ഗുരുവായൂരിൽ 2.45ന് ആരംഭിച്ച വിഷുക്കണി ദർശനം 3.45 വരെ നീണ്ടു.
Summary: Kerala celebrate Vishu today
Adjust Story Font
16