Quantcast

ആർ.ബി.ഐ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുന്നു; കേരളം സുപ്രിം കോടതിയിലേക്ക്

സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്ക് ഗ്യാരണ്ടി നൽകില്ലെന്ന നിലപാട് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് മന്ത്രി വി.എൻ വാസവൻ ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Updated:

    2021-12-16 01:05:21.0

Published:

16 Dec 2021 1:02 AM GMT

ആർ.ബി.ഐ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുന്നു; കേരളം സുപ്രിം കോടതിയിലേക്ക്
X

സഹകരണ സൊസൈറ്റികളിലെ നിക്ഷേപ ഗ്യാരണ്ടി അഞ്ച് ലക്ഷമായി വർധിപ്പിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ. നിലവിലെ രണ്ട് ലക്ഷമാണ് അഞ്ച് ലക്ഷമാക്കി വർധിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്. സഹകരണസ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ആർ.ബി.ഐ നയത്തിനെതിരെ സുപ്രിം കോടതിയിൽ ഹരജി ഫയൽ ചെയ്യുമെന്നും മന്ത്രി വി.എൻ വാസവൻ അറിയിച്ചു.

സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്ക് ഗ്യാരണ്ടി നൽകില്ലെന്ന നിലപാട് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നാണ് മന്ത്രി വി.എൻ വാസവൻ ചൂണ്ടിക്കാട്ടിയത്. റിസർവ് ബാങ്കിന്റെ ലൈസൻസില്ലാത്ത സഹകരണ സ്ഥാപനങ്ങൾക്ക് നിലവിൽ പ്രത്യേകിച്ച് ഗ്യാരണ്ടിയൊന്നും നൽകുന്നില്ല. സംസ്ഥാന സർക്കാരാണ് രണ്ട് ലക്ഷം തുകയ്ക്ക് വരെ ഗ്യാരണ്ടി നൽകുന്നത്. ഈ തുക അഞ്ച് ലക്ഷമായി വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തു.

കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിന്റെ പേരിൽ സാമാന്യവൽക്കരിച്ച് സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കരുത്. തട്ടിപ്പ് നടത്തിയവരെ കൽതുറങ്കിലടയ്ക്കും. ആഗോള സഹകരണ സ്ഥാപനങ്ങളുടെ റാങ്കിങ്ങിൽ കേരളത്തിലെ ഊരാളുങ്കൽ സൊസൈറ്റി രണ്ടാം സ്ഥാനം നേടിയത് ഈ മേഖലയിൽ കേരളത്തിന്റെ കരുത്താണ് വെളിവാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആർ.ബി.ഐ നയങ്ങളെ അനുകൂലിക്കുന്ന കേന്ദ്രസർക്കാരിനോട് പരാതി പറഞ്ഞിട്ട് കാര്യമുണ്ടോ എന്ന ചോദ്യത്തിന് നസ്രത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കേണ്ടതില്ലല്ലോ എന്ന ബൈബിള്‍ വാക്യമായിരുന്നു മന്ത്രിയുടെ മറുപടി.

TAGS :

Next Story