Quantcast

കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

രാവിലെ 10.30ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാറാണ് സത്യവാചകം ചൊല്ലി കൊടുക്കുക

MediaOne Logo

Web Desk

  • Published:

    2 Jan 2025 1:29 AM GMT

Rajendra Vishwanath Arlekar-Photo Credit: PTI
X

തിരുവനന്തപുരം: കേരളത്തിന്‍റെ 23-ാമത് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.30ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാറാണ് സത്യവാചകം ചൊല്ലി കൊടുക്കുക.

ഇന്നലെ തലസ്ഥാനത്തെത്തിയ ഗവർണറെ സ്വീകരിക്കാൻ മുഖ്യമന്ത്രി വിമാനത്താവളത്തിൽ എത്തിയിരുന്നു. ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥാനം ഒഴിഞ്ഞ് പോയപ്പോള്‍ മുഖ്യമന്ത്രി അടക്കമുള്ളവർ യാത്രയക്കാന്‍ പോലും പോയിരുന്നില്ല. സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും പങ്കെടുക്കും. പുതിയ ഗവർണറുടെ നിയമസഭയിൽ ആദ്യ നയപ്രഖ്യാപന പ്രസംഗം ജനുവരി 17ന് നടക്കും. പുതിയ ഗവർണറുടെ സമീപനത്തിന്‍റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കാമെന്നാണ് സിപിഎം തീരുമാനം.

TAGS :

Next Story