Quantcast

മുൻ സർക്കാർ പ്ലീഡർ മനുവിനെതിരായ ലൈംഗിക പീഡനക്കേസ്: അടച്ചിട്ട മുറിയിൽ വാദംകേൾക്കാൻ കോടതി

പീഡനക്കേസിൽ ഇരയായ പെൺകുട്ടിയെ നിയമസഹായം വാഗ്ദാനം ചെയ്ത് ഓഫീസിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്

MediaOne Logo

Web Desk

  • Updated:

    2023-12-12 08:38:29.0

Published:

12 Dec 2023 7:40 AM GMT

government pleader Adv PG Manu in sexual harassment case, Kerala High Court, sexual abuse case
X

കൊച്ചി: മുൻ സർക്കാർ പ്ലീഡർ പി.ജി മനുവിനെതിരായ ലൈംഗിക പീഡനക്കേസിൽ അടച്ചിട്ട മുറിയിൽ വാദംകേൾക്കാൻ ഹൈക്കോടതി. മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിലാണു നടപടി. തുറന്നകോടതിയിൽ വാദംകേൾക്കുന്നത് ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് സർക്കാർ വാദിച്ചു. കേസ് വീണ്ടും പരിഗണിക്കാനായി വ്യാഴാഴ്ചത്തേക്കു മാറ്റി.

പീഡനക്കേസിൽ പി.ജി മനുവിന്റെ രാജി അഡ്വക്കേറ്റ് ജനറൽ എഴുതിവാങ്ങിയിരുന്നു. 25കാരിയുടെ പരാതിയിലാണ് മനുവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നിയമസഹായം വാഗ്ദാനം ചെയ്ത് ഓഫീസിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ബലാത്സംഗം, ഐ.ടി ആക്ട് തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്.

പീഡനക്കേസിൽ ഇരയായ പെൺകുട്ടിയെ നിയമസഹായം വാഗ്ദാനം ചെയ്ത് ഓഫീസിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ബലാത്സംഗക്കുറ്റത്തോടൊപ്പം ഐ.ടി ആക്ടും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

2018ൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ ഇരയാണു പരാതിക്കാരി. കേസുമായി ബന്ധപ്പെട്ട നിയമസഹായം പ്രതി വാഗ്ദാനം ചെയ്‌തെന്നാണു പരാതിയിൽ പറയുന്നത്. കേസുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനെന്നു പറഞ്ഞ് കടവന്ത്രയിലെ ഓഫീസിൽ വിളിച്ചുവരുത്തി പലതവണ പീഡിപ്പിച്ചെന്നു പരാതിയിൽ പറയുന്നു.

Summary: The Kerala High Court to hear hearing in closed room in sexual harassment case against former government pleader PG Manu

TAGS :

Next Story