Quantcast

ശബരിമലയിൽ പൂപ്പൽ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്തത് ഗൗരവതരമെന്ന് ഹൈക്കോടതി

മഴയും ഈർപ്പവും കാരണമാകാം പൂപ്പൽ പിടിച്ചതെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്

MediaOne Logo

Web Desk

  • Updated:

    2024-11-21 14:45:45.0

Published:

21 Nov 2024 1:26 PM GMT

Distribution of moldy Unniyappam in Sabarimala is a serious matter, says Kerala High Court
X

കൊച്ചി: ശബരിമലയിൽ പൂപ്പൽ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയം ഗൗരവതരമാണെന്ന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് പറഞ്ഞു. അഭിഭാഷകൻ ഹാജരാക്കിയ ചിത്രം പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.

അതേസമയം, മഴയും ഈർപ്പവും കാരണമാകാം പൂപ്പൽ പിടിച്ചതെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയിൽ വിശദീകരിച്ചത്. ഇത്തരത്തിലുള്ള ഉണ്ണിയപ്പം ഇനി വിതരണം ചെയ്യില്ലെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ രേഖാമൂലം മറുപടി നൽകുമെന്നും ദേവസ്വം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Summary: Distribution of moldy Unniyappam in Sabarimala is a serious matter, says Kerala High Court

TAGS :

Next Story