Quantcast

'ഒറ്റത്തവണ ഇ.ഡിക്കു മുന്നില്‍ ഹാജരാകുമോ?' ഐസക്കിൻ്റെയും കിഫ്ബിയുടെയും ഹരജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

മുന്നോട്ടുവച്ച ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ വിഷയത്തിൽ അന്തിമതീർപ്പ് കൽപ്പിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    19 Feb 2024 2:38 AM GMT

The court can ensure that there will be no arrests and threats; Shouldnt you appear for ED summons once?-Kerala High Court to Thomas Isaac in Masala bond case
X

കൊച്ചി: മസാലബോണ്ട് കേസിൽ ഇ.ഡി സമൻസ് ചോദ്യം ചെയ്തുള്ള തോമസ് ഐസക്കിൻ്റെയും കിഫ്ബിയുടെയും ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോടതി മുന്നോട്ടുവച്ച നിർദേശവുമായി സഹകരിക്കുമോ എന്ന കാര്യം ഇന്ന് ഇരുകൂട്ടരും ഹൈക്കോടതിയെ അറിയിക്കും.

അന്വേഷണവുമായി സഹകരിക്കുന്നതിൻ്റെ ഭാഗമായി ഒറ്റത്തവണ കോടതിയുടെ നിരീക്ഷണത്തിൽ ചോദ്യംചെയ്യലിന് ഹാജരായിക്കൂടെ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് കിഫ്ബിയും തോമസ് ഐസക്കും മറുപടി നൽകുക. മുന്നോട്ടുവച്ച ഉപാധികൾ ഇരുകൂട്ടരും അംഗീകരിച്ചില്ലെങ്കിൽ കേസിന്‍റെ മെറിറ്റ് പരിഗണിച്ച് വിഷയത്തിൽ അന്തിമതീർപ്പ് കൽപ്പിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Summary: Kerala High Court to hear plea of ​​Thomas Isaac and KIIFB challenging ED summons in Masala bond case

TAGS :

Next Story