Quantcast

എ.ഐ ക്യാമറ: പ്രതിപക്ഷ നേതാവിന്‍റെയും ചെന്നിത്തലയുടെയും ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

അന്വേഷണം പൂർത്തിയാകുന്നത് വരെ എ.ഐ ക്യാമറയുടെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു

MediaOne Logo

Web Desk

  • Published:

    20 Jun 2023 1:23 AM GMT

Kerala high court will hear petition in AI ​​camera corruption allegations petition, Opposition petitions in AI ​​camera corruption allegations petition, Division bench headed by the Kerala Chief Justice SV Bhatti, Opposition leader VD Satheesan, Ramesh Chennithala, AI ​​camera
X

വി.ഡി സതീശൻ

കൊച്ചി: എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ പ്രതിപക്ഷത്തിന്‍റെ ഹരജി ഇന്ന് ഹൈക്കോടതിയില്‍. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും നൽകിയ ഹരജിയാണ് ഇന്ന് ചീഫ് ജസ്റ്റിസ് എസ്.വി ഭാട്ടിയുടെ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.

അന്വേഷണം പൂർത്തിയാകുന്നത് വരെ എ.ഐ ക്യാമറയുടെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണമെന്നും ആവശ്യമുണ്ട്. എസ്.ആര്‍.ഐ.ടിക്ക് ടെൻഡർ യോഗ്യതയില്ലെന്ന് പ്രഖ്യാപിക്കണം. കെൽട്രോണും എസ്.ആര്‍.ഐ.ടിയുമായുള്ള കരാർ റദ്ദാക്കണമെന്നും ഹരജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എ.ഐ ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് ജൂണ്‍ അഞ്ചു മുതലാണ് പിഴയീടാക്കിത്തുടങ്ങിയത്. 692 ക്യാമറകളാണ് നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഏറെ വിവാദങ്ങൾക്ക് നടുവിലാണ് എ.ഐ ക്യാമറകൾ പിഴ ഈടാക്കാനായി മിഴി തുറന്നത്. ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാത്ത യാത്ര, വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗം, റെഡ് സിഗ്നൽ മുറിച്ചുകടക്കൽ, അമിതവേഗം, അപകടകരമായ പാർക്കിങ് തുടങ്ങിയ നിയമലംഘനങ്ങൾ ക്യാമറയുടെ കണ്ണിൽപ്പെട്ടാൽ പണികിട്ടും.

നോട്ടീസ് തപാൽ വഴി നേരെ വീട്ടിലെത്തും. പിഴ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ എൻഫോഴ്‌സ്‌മെന്‍റ് ആർ.ടി.ഒയ്ക്ക് അപ്പീൽ നൽകാം. ഇരുചക്ര വാഹനത്തിൽ ട്രിപ്പിൾ റൈഡിനും പിഴയുണ്ട്.

Summary: A division bench headed by the Kerala Chief Justice SV Bhatti will today hear a petition filed by the Opposition leader VD Satheesan and senior Congress leader Ramesh Chennithala seeking a High Court-supervised inquiry into the AI ​​camera corruption allegations.

TAGS :

Next Story