സംസ്ഥാനത്ത് ഇന്ന് പവർ കട്ടിന് സാധ്യത
ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകൾക്ക് തകരാർ സംഭവിച്ചതാണ് കാരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പവർ കട്ടിന് സാധ്യത. വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവുണ്ടായെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകൾക്ക് തകരാർ സംഭവിച്ചതാണ് കാരണം. വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവുണ്ടായെന്ന് കെ.എസ്.ഇ.ബി.
ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടായാൽ ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി വിതരണത്തിൽ നിയന്ത്രണം എർപ്പെടുത്തേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. രാത്രി 11 വരെ വൈദ്യുതി നിയന്ത്രിച്ച് ഉപയോഗിക്കണമെന്നും കെ.എസ്.ഇ.ബി.
കെ.എസ്.ഇ.ബി പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം;
ഇടുക്കി, കൂടംകുളം എന്നീ വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാർ മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ പെട്ടെന്നുണ്ടായിട്ടുള്ള കുറവ് കണക്കിലെടുത്ത് ഇന്ന് (06.10.2023) വൈകുന്നേരം 6:30 മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാൻ മാന്യ ഉപഭോക്താക്കളോട് അഭ്യർഥിക്കുന്നു.
ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടാകുന്ന പക്ഷം ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി വിതരണത്തിൽ നിയന്ത്രണം എർപ്പെടുത്തേണ്ടി വന്നേക്കാം. മാന്യ ഉപഭോക്താക്കളുടെ സഹകരിക്കണം അഭ്യർഥിക്കുന്നു.
Adjust Story Font
16