Quantcast

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 142 അടിയാക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ

അറബിക്കടലിലുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം കേരളത്തിലെ മഴയെ ബാധിക്കുണ്ടെന്നും അതുകൊണ്ട് തന്നെ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഒന്നോ രണ്ടോ ദിവസം തുടർച്ചയായി മഴ ലഭിച്ചാൽ അണക്കെട്ട് പെട്ടെന്ന് നിറയുന്ന സാഹചര്യമുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടി.

MediaOne Logo

Web Desk

  • Published:

    9 Nov 2021 7:22 AM GMT

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 142 അടിയാക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ
X

മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 142 അടിവരെ ഉയർത്താമെന്ന വിധി പുനഃപരിശോധിക്കണമെന്ന് കേരളം. നിലവിലെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം പുതിയ അണക്കെട്ടാണെന്നും കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.

നവംബർ 30 ഓടെ ജലനിരപ്പ് 142 അടിയാക്കണമെന്നാണ് മേൽനോട്ടസമിതി ഇപ്പോൾ നൽകിയിരിക്കുന്ന നിർദേശം. ഇത് ഒട്ടും പ്രായോഗികമല്ലെന്നാണ് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. അറബിക്കടലിലുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം കേരളത്തിലെ മഴയെ ബാധിക്കുണ്ടെന്നും അതുകൊണ്ട് തന്നെ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഒന്നോ രണ്ടോ ദിവസം തുടർച്ചയായി മഴ ലഭിച്ചാൽ അണക്കെട്ട് പെട്ടെന്ന് നിറയുന്ന സാഹചര്യമുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാർ നിറഞ്ഞാൽ ഇടുക്കി ഡാമിലേക്ക് ജലമൊഴുക്കേണ്ടി വരുമെന്നും അത് ഇടുക്കി ഡാം തുറക്കുന്നതിലേക്ക് നയിക്കുമെന്നും ആ അവസ്ഥ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും കേരളം വ്യക്തമാക്കി. 50 ലക്ഷത്തോളം ജനങ്ങളുടെ ജീവനെയും സ്വത്തിനെയും ബാധിക്കുന്ന സംഭവത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്ന് കേരളം ആവശ്യപ്പെട്ടു. പുതിയ ഡാം പണിയുക എന്നത് മാത്രമാണ് പോം വഴിയെന്നും കേരളം കോടതിയിൽ പറഞ്ഞു. ഇതിന് വേണ്ടി ഒരു നിർമാണ പദ്ധതി തയാറാക്കാൻ തമിഴ്‌നാടിനോട് കോടതി ആവശ്യപ്പെടണമെന്നും സർക്കാർ കോടതിയെ അറിയിച്ചു. മറ്റന്നാളാണ് സുപ്രീം കോടതി ഹർജി പരിഗണിക്കുക.


TAGS :

Next Story