Quantcast

ഓപ്പറേഷൻ ആഗ്, ഡി- ഹണ്ട് പരിശോധന: 10 പേർ പിടിയിൽ

ആയുധങ്ങൾ കൈവശം വെച്ചതിന് നാലു പേരും മയക്കുമരുന്ന് കൈവശം വെച്ചതിന് ആറുപേരും അറസ്റ്റിലായി

MediaOne Logo

Web Desk

  • Published:

    17 May 2024 3:55 PM GMT

ഓപ്പറേഷൻ ആഗ്, ഡി- ഹണ്ട് പരിശോധന: 10 പേർ പിടിയിൽ
X

തിരുവനന്തപുരം: ഓപ്പറേഷൻ ആഗ്, ഡി- ഹണ്ട് പരിശോധനയിൽ തിരുവനന്തപുരത്ത് 10 പേർ പിടിയിൽ. ആയുധങ്ങൾ കൈവശം വെച്ചതിന് നാലു പേരും മയക്കുമരുന്ന് കൈവശം വെച്ചതിന് ആറുപേരും അറസ്റ്റിലായി. വഞ്ചിയൂരിലാണ് മാരകായുധങ്ങളുമായി നാലംഗ സംഘം പിടിയിലായത്. അരുൺ, ആനന്ദ്, സിബിൻ, ആരോമൽ എന്നിവരാണ് പിടിയിലായത്. കരിമഠം കോളനി, കഴക്കൂട്ടം, ചെന്നിലോട് എന്നിവിടങ്ങളിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ​ഗുണ്ടകളെ പിടികൂടുന്നതിനാണ് ഓപ്പറേഷൻ ആ​ഗ്. മയക്കുമരുന്ന് പിടികൂടുന്നതിനാണ് ഡി - ഹണ്ട്.

TAGS :

Next Story