സേനയിൽ ആവശ്യത്തിന് ആളില്ല; ജോലിഭാരം താങ്ങാനാവാതെ പൊലീസുകാർ
പല ദിവസങ്ങളിലും 18 മണിക്കൂർ വരെ ജോലി ചെയ്യേണ്ട അവസ്ഥയിലാണ് പൊലീസുകാർ. പലപ്പോഴും അവധി പോലും ലഭിക്കാറില്ല.
തിരുവനന്തപുരം: സേനയിൽ ആവശ്യത്തിന് അംഗബലമില്ലാത്തതിനാൽ ജോലിഭാരം കൊണ്ട് പൊറുതിമുട്ടി പൊലീസുകാർ. 484 ലോക്കൽ പൊലീസ് സ്റ്റേഷനുകളിലായി സംസ്ഥാനത്തുള്ളത് 24,000 പൊലീസുകാർ മാത്രമാണ്. ദൈനംദിന ജോലിക്ക് പുറമേ മറ്റു ജോലികൾ കൂടി വരുന്നതോടെ പൊലീസുകാരുടെ എണ്ണം പിന്നെയും കുറയും.
484 പൊലീസ് സ്റ്റേഷനുകളിൽ 364ലും പൊലീസുകാരുടെ എണ്ണം 50ൽ താഴെയാണ്. ജനമൈത്രി പൊലീസ്, പിങ്ക് പൊലീസ് തുടങ്ങിയ വിഭാഗങ്ങളും വന്നു. അപ്പോഴും സേനയിൽ ആൾക്ഷാമം രൂക്ഷമാണ്. പല ദിവസങ്ങളിലും 18 മണിക്കൂർ വരെ ജോലി ചെയ്യേണ്ട അവസ്ഥയിലാണ് പൊലീസുകാർ. പലപ്പോഴും അവധി പോലും ലഭിക്കാറില്ല.
1984ലെ സ്റ്റാഫ് പാറ്റേൺ ആണ് ഇപ്പോഴും തുടരുന്നത്. കാലോചിതവും ജനസംഖ്യാനുപാതികവുമായി തസ്തിക നിർണയിക്കണമെന്ന ആവശ്യമുയരാൻ തുടങ്ങിയിട്ട് നാളേറെയായി. അത്രയൊന്നുമില്ലെങ്കിലും കേസുകൾക്ക് ആനുപാതികമായ അംഗബലമെങ്കിലും വേണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
Adjust Story Font
16