Quantcast

പെരുമഴ വരുന്നു; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കടലാക്രമണത്തിന് സാധ്യത, കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

MediaOne Logo

Web Desk

  • Published:

    8 Jun 2024 1:06 AM GMT

Kerala Rain alert
X

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. മധ്യ വടക്കൻ ജില്ലകളിൽ കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിശക്തമായ മഴയ്ക്ക് സാധ്യത മുൻനിർത്തി കോഴിക്കോട് ,വയനാട്, കണ്ണൂർ , കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്..

തെക്കൻ തെലുങ്കാനക്ക് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുകയാണ്. തെക്കൻ മഹാരാഷ്ട്ര മുതൽ തെക്കൻ കേരള തീരത്തിന് സമീപം വരെ ന്യുന മർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് നിലവിലെ മഴ. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ്, കർണാടക തീരത്തു നിന്നും മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി.

TAGS :

Next Story