Quantcast

എസ്.എസ്.എൽ.സി പരീക്ഷഫലം ഇന്ന്

ഉച്ചക്ക് രണ്ടു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി ഫലപ്രഖ്യാപനം നടത്തും

MediaOne Logo

Web Desk

  • Updated:

    2021-07-14 06:45:07.0

Published:

14 July 2021 1:38 AM GMT

എസ്.എസ്.എൽ.സി പരീക്ഷഫലം ഇന്ന്
X

ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് രണ്ടു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി ഫലപ്രഖ്യാപനം നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ പരീക്ഷാ പാസ് ബോർഡ് യോഗം ചേർന്ന് പരീക്ഷാ ഫലത്തിന് അംഗീകാരം നൽകി.

സംസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്ന പരീക്ഷാ ഫലമാണ് മണിക്കൂറുകൾക്കകം വരാനിരിക്കുന്നത്. ഒരു അധ്യയന വർഷം മുഴുവൻ ഓൺ ലൈൻ പഠനം മാത്രം നടത്തിയ വിദ്യാർഥികള്‍ പത്താം ക്ലാസ് പരീക്ഷാ ഫലത്തിനായി കാത്തിരിക്കുകയാണ്. മഹാമാരിക്കാലത്തെ അതിജീവിച്ച വിദ്യാർഥികൾ തങ്ങളുടെ വിജയത്തിന് എത്ര മാറ്റ് എന്നതാണ് ഇന്നറിയുക. കഴിഞ്ഞ തവണ 98.82 ശതമാനം ആയിരുന്നു വിജയ ശതമാനം. പ്രത്യേക സാഹചര്യത്തിൽ കുട്ടികൾക്ക് എളുപ്പമുണ്ടാക്കുന്ന രീതിയാണ് ഇത്തവണ പരീക്ഷ നടത്തിപ്പിൽ അവലംബിച്ചിരുന്നത്. 40 മുതൽ 60 ശതമാനം വരെ ഫോക്കസ് ഏരിയ നൽകി.

ചോദ്യങ്ങളിൽ പകുതിയെണ്ണത്തിന് മാത്രം ഉത്തരം എഴുതിയാൽ മതിയായിരുന്നു. ഉത്തരങ്ങളിൽ മികച്ചവയ്ക്ക് മാർക്ക് നൽകുമെന്ന വ്യവസ്ഥയും മൂല്യനിർണയത്തിൽ പാലിച്ചു. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ വിജയ ശതമാനം കൂടാനാണ് സാധ്യത. ഐ.ടി പ്രായോഗിക പരീക്ഷ ഒഴിവാക്കിയാണ് പരീക്ഷകൾ പൂർത്തീകരിച്ചത്. പാഠ്യേതര പ്രവർത്തനങ്ങൾ നാമമാത്രമായതിനാൽ ഇത്തവണ ഗ്രേസ് മാർക്ക് നൽകിയിട്ടില്ല. നാല് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി ഇരുനൂറ്റി ഇരുപത്തിയാറ് കുട്ടികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്.

എസ്.എസ്.എൽ.സി ഫലം അറിയാൻ

http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in.

∙ എസ്എസ്എൽസി (എച്ച്ഐ): http://sslchiexam.kerala.gov.in

∙ ടിഎച്ച്എസ്എൽസി (എച്ച്ഐ): http:/thslchiexam.kerala.gov.in

∙ ടിഎച്ച്എസ്എൽസി: http://thslcexam.kerala.gov.in

∙ എഎച്ച്എസ്എൽസി: http://ahslcexam.kerala.gov.in

'സഫലം 2021' എന്ന മൊബൈൽ ആപ് വഴിയും ഫലമറിയാം



TAGS :

Next Story