'പൗരന്മാരെ തെരുവു നായ്ക്കളിൽ നിന്ന് സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്': വിഷയത്തിലിടപെട്ട് ഹൈക്കോടതി
നിയമം കൈയിലെടുക്കരുതെന്ന് പൗരൻമാർക്ക് പൊലീസ് നിർദേശം നൽകണമെന്നും ഹൈക്കോടതി
കൊച്ചി: തെരുവുനായ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. അക്രമകാരികളായ നായകളെ കണ്ടെത്തണമെന്നും പൗരൻമാരെ തെരുവു നായകളിൽ നിന്ന് സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും കോടതി പറഞ്ഞു.
"നിയമം കൈയിലെടുക്കരുതെന്ന് പൗരൻമാർക്ക് പൊലീസ് നിർദേശം നൽകണം. അനാവശ്യ ശല്യമുണ്ടാക്കരുത്. ഇത് സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിക്കണം. പൗരന്മാരെ തെരുവു നായ്ക്കളിൽ നിന്ന് സംരക്ഷിക്കേണ്ട ചുമതല സർക്കാരിനുണ്ട്. ഇതിനായി സർക്കാർ നടപടികളും സ്വീകരിക്കുന്നുണ്ട്.
തെരുവുനായകളെ അനധികൃതമായി കൂട്ടകൊല്ല ചെയ്യുന്ന സംഭവങ്ങളുണ്ട്. മനുഷ്യാവകാശങ്ങൾക്കൊപ്പം മൃഗസംരക്ഷണം കൂടി പരിഗണിക്കണം.". കോടതി നിർദേശിച്ചു.
Next Story
Adjust Story Font
16