Quantcast

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ.രാമചന്ദ്രന് വിടനൽകാൻ കേരളം

രാവിലെ 7 മണിമുതൽ 9 വരെ മൃതദേഹം ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വെക്കും

MediaOne Logo

Web Desk

  • Published:

    25 April 2025 6:25 AM IST

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ.രാമചന്ദ്രന് വിടനൽകാൻ കേരളം
X

കൊച്ചി: കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് മരിച്ച എൻ.രാമചന്ദ്രന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള ശ്മശാനത്തിലാകും മൃതദേഹം സംസ്കരിക്കുക.

രാവിലെ 7 മണിമുതൽ 9 വരെ രാമചന്ദ്രന്റെ മൃതദേഹം ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വെക്കും. ഗവർണർമാരായ രാജേന്ദ്ര അർലേക്കർ, പി.എസ് ശ്രീധരൻപിള്ള ഉൾപ്പെടെയുള്ളവർ അന്തിമോപചാരമർപ്പിക്കും. ചങ്ങമ്പുഴ പാർക്കിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും.

12 മണിയോടെയാകും സംസ്കാര ചടങ്ങ് നടക്കുക. ഭാര്യക്കും മകൾക്കുമൊപ്പം വിനോദസഞ്ചാരത്തിനായി കശ്മീരിൽ എത്തിയപ്പോഴാണ് രാമചന്ദ്രനെ തീവ്രവാദികൾ വെടിവെച്ച് കൊന്നത്.


TAGS :

Next Story