Quantcast

പറന്നുയരാന്‍....; സീപ്ലെയിൻ പരീക്ഷണപ്പറക്കൽ ഇന്ന് കൊച്ചിയില്‍

കൊച്ചി ബോൾഗാട്ടി പാലസിലെ മറീനക്ക് സമീപത്തെ വേദിയിൽ രാവിലെ ഒമ്പതരയ്ക്ക് ചടങ്ങുകൾ തുടങ്ങും

MediaOne Logo

Web Desk

  • Updated:

    11 Nov 2024 2:29 AM

Published:

11 Nov 2024 1:30 AM

seaplane
X

കൊച്ചി: സീപ്ലെയിൻ പരീക്ഷണപ്പറക്കൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് കൊച്ചിയിൽ ഫ്ലാഗ് ഓഫ് ചെയ്യും. കൊച്ചി ബോൾഗാട്ടി കായലിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിലേക്കാണ് സീപ്ലെയിനിൻ്റെ പരീക്ഷണപ്പറക്കൽ. മന്ത്രി പി.രാജീവ്, ഏവിയേഷൻ സെക്രട്ടറി ബിജു പ്രഭാകർ, ടൂറിസം സെക്രട്ടറി കെ. ബിജു തുടങ്ങി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

കൊച്ചി ബോൾഗാട്ടി പാലസിലെ മറീനക്ക് സമീപത്തെ വേദിയിൽ രാവിലെ ഒമ്പതരയ്ക്ക് ചടങ്ങുകൾ തുടങ്ങും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രാവിലെ 9 മുതൽ 11 വരെ, ബോൾഗാട്ടിക്ക് പരിസരത്തുള്ള കായലിൽ ബോട്ടുകൾ സർവീസ് നടത്തുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെയാണ് സീ പ്ലെയിൻ കൊച്ചിയിലെത്തിയത്. മാട്ടുപ്പെട്ടിയിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം സീപ്ലെയിൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിക്കും.



TAGS :

Next Story