Quantcast

'കേരളീയം സ്‌പോൺസർഷിപ് നടന്നത് എന്റെ അറിവോടെ'; വിഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

കേരളീയത്തിന് വേണ്ടി ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തെ ദുരുപയോഗം ചെയ്തുവെന്ന് വി ഡി സതീശൻ ആരോപിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    9 Nov 2023 3:15 PM GMT

Keraleeyam sponsorship took place with my knowledge; Minister V Sivankutty
X

തിരുവനന്തപുരം: കേരളീയം സ്‌പോൺസർഷിപ്പ് വിവാദത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. സ്‌പോൺസർഷിപ് കാര്യങ്ങൾ നടന്നത് തന്റെ അറിവോടെയാണെന്നും പരാതി ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കമെന്നും മന്ത്രി പറഞ്ഞു.

കേരളീയത്തിന് വേണ്ടി ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തെ ദുരുപയോഗം ചെയ്തുവെന്ന് വി ഡി സതീശൻ ആരോപിച്ചിരുന്നു. കേരളീയത്തിൽ ജിഎസ്ടി അഡി. കമ്മീഷണറെ മുഖ്യമന്ത്രി ആദരിച്ചത് ഏറ്റവും കൂടുതൽ സ്‌പോൺസർമാരെ കണ്ടെത്തിയതിനാണെന്നും അദ്ദേഹം ആരോപിച്ചു. നികുതി വെട്ടിപ്പ് നടത്തുന്നവർ പേടിക്കുന്ന വിഭാഗമാണ് ജിഎസ്ടി ഇന്റലിജൻസെന്നും ഈ വിഭാഗത്തെ സംഭാവന പിരിക്കുന്ന ആളുകളാക്കി സർക്കാർ മാറ്റിയെന്നും അദ്ദേഹം വിമർശിച്ചു. സ്വർണക്കച്ചവടക്കാർ അടക്കമുള്ള വ്യാപാരികളെ ഭീഷണിപ്പെടുത്തിയാണ് ജിഎസ്ടി ഇന്റലിജൻസ് കേരളീയത്തിനായി പണം പിരിച്ചതെന്നും പറഞ്ഞു.

TAGS :

Next Story