കേശവദാസപുരം കൊലപാതകം; പ്രതി ആദം അലിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും
കൊലക്ക് മറ്റാരുടെയെങ്കിലും സഹായമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്
തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ആദം അലിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. വിശദമായി ചോദ്യം ചെയ്തശേഷം പ്രാരംഭ തെളിവെടുപ്പും ഇന്നുണ്ടായേക്കും. കൊലക്ക് മറ്റാരുടെയെങ്കിലും സഹായമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കേശവദാസപുരത്ത് വീട്ടമ്മ മനോരമയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ആദം അലിയെ അറസ്റ്റ് ചെയ്തെന്ന വിവരം അറിഞ്ഞപ്പോൾ തന്നെ മൂന്നംഗ ഷോഡോ ടീം ചെന്നൈയിലേക്ക് യാത്ര തിരിച്ചിരുന്നു. ഇന്ന് പ്രതി ആദം അലിയെ തിരുവനന്തപുരത്ത് എത്തിക്കും. തുടർന്ന് പ്രാരംഭ തെളിവെടുപ്പും ഉണ്ടാകും. കൊലക്ക് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ഉണ്ടായോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മൃതദേഹം തൊട്ടടുത്ത വീട്ടിലെ കിണറ്റിലേക്ക് വലിച്ചിഴക്കുന്ന ദൃശ്യങ്ങളിൽ പ്രതി ഇടയ്ക്കിടെ മതിലിന് മുകളിലേക്ക് നോക്കുന്നത് വ്യക്തമാണ്. മതിലിന് മുകളിൽ നിന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പൊലീസ് പരിശോധിക്കും.
നിലവിൽ മനോരമയുടെ ശരീരത്തിൽ നിന്നും 7 പവൻ സ്വർണം നഷ്ടമായത്. ഇത് എന്ത് ചെയ്തെന്നും കണ്ടെത്തേണ്ടതുണ്ട്. അതിന് ശേഷം കോടതിയിൽ ഹാജരാക്കാനാണ് നീക്കം. കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽവ്യക്തമായിരുന്നു. അതേസമയം വായ ഭാഗത്തെ മുറിവ് സംബന്ധിച്ച് വിശദമായ പോസ്റ്റുമോർട്ട ഫലത്തിൽ മാത്രമെ വ്യക്തത വരികയുള്ളു. പെട്ടെന്നുള്ള പ്രകോപനമാണോ അതോ നേരത്തെ കരുതിക്കൂട്ടിയുള്ള ശ്രമമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തേണ്ടതുണ്ട്.
Adjust Story Font
16