കെ.എഫ്.സിയുടെ വായ്പാ ആസ്തി 5 വർഷം കൊണ്ട് 10,000 കോടി രൂപയാക്കുമെന്ന് ധനമന്ത്രി
കെ.എഫ്.സി വഴി നടപ്പിലാക്കുന്ന സംരംഭകത്വ വികസന പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
കേരളാ ഫിനാൻഷ്യൽ കോർപ്പറേഷന്‍റെ വായ്പാ ആസ്തി 5 വർഷം കൊണ്ട് പതിനായിരം കോടി രൂപയാക്കുമെന്നു ധനമന്ത്രി കെ.എൻ ബാലഗോപാൽ. കെ.എഫ്.സി വഴി നടപ്പിലാക്കുന്ന സംരംഭകത്വ വികസന പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സംരഭകര്‍ക്കുള്ള വായ്പാ അനുമതി പത്രങ്ങളും വിതരണം ചെയ്തു.
ഈ വർഷം നവംബർ 5ന് പ്രഖ്യാപിച്ച പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഇതിനോടകം 133 വായ്പകൾ അനുവദിച്ചു. കുറഞ്ഞ പലിശയിലും ലളിതമായ വ്യവസ്ഥകളിലും കെ.എഫ്.സിയിലൂടെ സംരംഭകര്‍ക്ക് വായ്പ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. രണ്ടാം ഘട്ടത്തിൽ പരമാവധി വായ്പ 50 ലക്ഷത്തിൽ നിന്ന് 1 കോടി രൂപയായി ഉയർത്തി. പലിശ നിരക്ക് 7 ശതമാനത്തിൽ നിന്നും 5 ശതമാനമായി കുറച്ചു. സംരംഭകർക്കുള്ള പരിശീലനവും കെ.എഫ്.സി നൽകുന്നുണ്ട്. സ്റ്റാർട്ടപ്പ് കേരള പദ്ധതിയിലൂടെ 20 ഓളം സംരംഭങ്ങൾക്കായി 24 കോടി ഇതുവരെ അനുവദിച്ചു. ഈ സ്റ്റാർട്ടപ്പുകളുടെ പ്രദർശനവും വേദിയിൽ ഒരുക്കിയിരുന്നു.
Adjust Story Font
16