Quantcast

മുസ്‌ലിം സംവരണം വെട്ടിക്കുറയ്ക്കാൻ അനുവദിക്കില്ല: കെ.എൻ.എം

സംവരണത്തിൽ പുതിയ വിഭാഗങ്ങൾ കടന്നു വരുമ്പോൾ മുസ്‌ലിം സംവരണത്തിന്റെ ശതമാനം താഴെ പോകുന്നത് അധികൃതർ കണ്ടില്ലെന്നു നടിക്കരുതെന്നും കെ.എൻ.എം സംസ്ഥാന നേതൃസം​ഗമം ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    11 May 2024 9:32 AM GMT

KNM Against governmet on muslim reservation
X

കോഴിക്കോട്: ആശ്രിത നിയമനത്തിന്റെ പേരിൽ മുസ്‌ലിം സംവരണം വെട്ടികുറക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് കെ.എൻ.എം സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു. ഭിന്നശേഷി സംവരണത്തിന്റെ പേരിൽ മുസ്‌ലിം സംവരണത്തിൽ വലിയ കുറവ് വരുത്തിയതിനു ശേഷം വീണ്ടും മുസ്‌ലിം സംവരണത്തിൽ കുറവ് വരുത്താനുള്ള നീക്കം ഗൗരവമുള്ള കാര്യമാണ്. മുസ്‌ലിം സമൂഹത്തിനു അർഹതപ്പെട്ട ടേണുകൾ മറ്റു വിഭാഗങ്ങൾക്ക് മാറ്റുക വഴി വലിയ നഷ്ടമാണ് സംഭവിക്കുന്നത്. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മുസ്‌ലിം ന്യുനപക്ഷത്തിനു ഭരണഘടന നൽകുന്ന അവകാശം ഓരോ കാരണം പറഞ്ഞു ഇല്ലാതാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കെ.എൻ.എം അഭിപ്രായപ്പെട്ടു.

സംവരണത്തിൽ പുതിയ വിഭാഗങ്ങൾ കടന്നു വരുമ്പോൾ മുസ്‌ലിം സംവരണത്തിന്റെ ശതമാനം താഴെ പോകുന്നത് അധികൃതർ കണ്ടില്ലെന്നു നടിക്കരുത്. ഓരോ ന്യായങ്ങൾ പറഞ്ഞു മുസ്‌ലിം സംവരണ നഷ്ടത്തെ ന്യായീകരിക്കുന്നവർ കാര്യങ്ങൾ മനസ്സിലാക്കണം. മുസ്‌ലിം സംവരണം ഇല്ലാതാക്കണമെന്നത് സംഘ്പരിവാർ അജണ്ടയാണെന്നു അവരുടെ തെരെഞ്ഞെടുപ്പ് പ്രചാരണം തന്നെ തെളിവാണ്. മുസ്‌ലിം സമൂഹത്തിന് ഭരണ ഘടന അനുവദിച്ച സംവരണത്തിൽ വർഗീയ ശക്തികൾ ആകുലപ്പെടുമ്പോൾ അവർക്ക് കുട പിടിക്കുന്ന നിലപാട് കേരള സർക്കാർ തിരുത്തണമെന്നും കെ.എൻ.എ ആവശ്യപ്പെട്ടു.

കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി നേതൃസം​ഗമം ഉദ്ഘാടനം ചെയ്തു. വൈസ്‌ പ്രസിഡന്റ് പി.പി ഉണ്ണീൻ കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. നൂർ മുഹമ്മദ് നൂർഷ, ഡോ.ഹുസൈൻ മടവൂർ, പ്രൊഫ എൻ വി അബ്ദു റഹ്മാൻ, എ പി അബ്ദു സമദ്, അബ്ദു റഹ്മാൻ മദനി പാലത്ത്, എ. അസ്ഗർ അലി, എം. സ്വലാഹുദ്ധീൻ മദനി, ഡോ. പി.പി അബ്ദുൽ ഹഖ്, ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി, ഡോ. സുൾഫിക്കർ അലി, എം.ടി അബ്ദു സമദ് സുല്ലമി, സി. മുഹമ്മദ് സലീം സുല്ലമി, ശരീഫ് മേലെതിൽ, ഇ കെ ബരീർ, സുഹ്റ മമ്പാട്, ശമീമ ഇസ്ലാഹിയ്യ, സുഹ്ഫി ഇമ്രാൻ, എന്നിവർ പ്രസംഗിച്ചു. ടി പി അബ്ദു റസാഖ് ബാഖവി, ഡോ.ബഷീർ, എൻ കുഞ്ഞിപ്പ മാസ്റ്റർ, ടി. യുസുഫ് അലി, അബ്ദു സലാം വളപ്പിൽ, എൻ.കെ.എം സകരിയ്യ, വി.പി അബ്ദുസ്സലാം മാസ്റ്റർ, പി.കെ മുഹമ്മദ്, അൽ അമീൻ, സി.കെ ഉമർ മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

TAGS :

Next Story