Quantcast

കെഎൻഎം സമാധാന സമ്മേളനം 12ന് കോഴിക്കോട്ട്; മദീന ഇമാം ഉദ്ഘാടനം ചെയ്യും

ഇസ്‌ലാം മാനവികതയുടെയും സമാധാനത്തിന്റെയും മതം എന്ന പ്രമേയത്തിലാണ് സമ്മേളനം

MediaOne Logo

Web Desk

  • Updated:

    2024-11-11 17:17:32.0

Published:

11 Nov 2024 5:13 PM GMT

KNM Peace Conference on 12th Kozhikode
X

കോഴിക്കോട്: കെഎൻഎം സമാധാന സമ്മേളനം നവംബർ 12ന് കോഴിക്കോട്ട് വെച്ച് നടക്കും. കോഴിക്കോട് ബീച്ചിൽ വൈകിട്ട് 5ന് മദീന ഇമാം ശൈഖ് ഡോ.അബ്ദുല്ല അബ്ദുറഹ്മാൻ അൽ ബുഅയ്ജാൻ ആണ് ഉദ്ഘാടനം. ഇസ്‌ലാം മാനവികതയുടെയും സമാധാനത്തിന്റെയും മതം എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

മനോഹരമായ ഖുർആൻ പാരായണം കൊണ്ടും ഉൾക്കനമുള്ള പ്രഭാഷണങ്ങൾ കൊണ്ടും ലോക ശ്രദ്ധ നേടിയ പണ്ഡിതനും അക്കാദമിഷ്യനുമാണ് മദീന ഇമാം ഡോ അബ്ദുല്ല അൽ ബുഅയ്ജാൻ. വർഗ്ഗീയ വിഭാഗീയ ചിന്തകൾക്കെതിരെ സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം സമൂഹത്തിന് നൽകുക എന്നതാണ് സമാധാന സമ്മേളനം ലക്ഷ്യം വയ്ക്കുന്നത്.കടപ്പുറത്ത് നടക്കുന്ന മഗ്രിബ് നമസ്‌കാരത്തിനും ഇമാം നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. സമ്മേളനത്തിൽ മന്ത്രി വി അബ്ദുറഹമാൻ

ടി പി അബ്ദുല്ല കോയ മദനി, എം മുഹമ്മദ് മദനി, പി കെ കുഞ്ഞാലിക്കുട്ടി, എം കെ. രാഘവൻ എം പി, ഇ ടി മുഹമ്മദ് ബഷീർ എം പി, പി വി അബ്ദുൽ വഹാബ് എംപി, അഹ്മദ് ദേവർകോവിൽ എം എൽ എ, ഡോ ഫസൽ ഗഫൂർ നൂർ മുഹമ്മദ് നൂർഷ, പി കെ അഹ്മദ് സാഹിബ്,ഡോ.ഹുസൈൻ മടവൂർ എന്നിവർ ചടങ്ങിൽ മുഖ്യ പ്രഭാഷകരാകും.

14നു വെള്ളിയാഴ്ച എറണാകുളം വൈറ്റില സലഫി കോംപ്ലക്സിൽ ജുമുഅക്കും ഇമാം നേതൃത്വം നൽകും. ഡൽഹിയിൽ എത്തുന്ന മദീന ഇമാം 9നു ശനിയാഴ്ച ഡൽഹി രാം ലീല മൈതാനത്ത് നടക്കുന്ന ആൾ ഇന്ത്യ അഹ്ലെ ഹദീസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ പ്രമുഖ മുസ്ലിം നേതാക്കളുമായും ഇമാം കൂടിക്കാഴ്ച നടത്തും.

TAGS :

Next Story