നെടുമ്പാശേരി വിമാനത്താവളത്തിൽ മൂന്ന് വയസുകാരൻ മാലിന്യക്കുഴിയിൽ വീണ് മരിച്ച സംഭവം; സിയാലിനെ സംരക്ഷിച്ച് പൊലീസ്
കോൺട്രാക്ടർമാരെ മാത്രം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കും

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ മൂന്ന് വയസുകാരൻ മാലിന്യക്കുഴിയിൽ വീണ് മരിച്ച കേസിൽ സിയാലിനെ സംരക്ഷിച്ച് പൊലീസ് . കേസിൽ മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തി. കോൺട്രാക്ടർമാരെ മാത്രം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കും. വിമാനത്താവളത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് നെടുമ്പാശ്ശേരി പൊലീസ് പറയുന്നത്.
കഴിഞ്ഞ മാസം ഏഴിനാണ് രാജസ്ഥാൻ ദമ്പതികളുടെ മകൻ റിതാൻ മാലിന്യക്കുഴിയിൽ വീണ് മരിച്ചത്. അപകട സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നില്ല .മാലിന്യക്കുഴി അലക്ഷ്യമായി തുറന്നിട്ടുവെന്ന് സിയാലിനെതിരെ വിമർശനം ഉയർന്നിരുന്നു.
Next Story
Adjust Story Font
16