Quantcast

'ലഹരിക്കേസിൽ സിനിമാ താരങ്ങൾക്കെതിരെ തെളിവ് ലഭിച്ചില്ല'; കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ

അലൻ വാക്കറുടെ പരിപാടിക്കിടെ മൊബൈൽ ഫോൺ മോഷണം പോയ കേസില്‍ ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-10-12 09:19:36.0

Published:

12 Oct 2024 7:15 AM GMT

Kochi City Police Commissioner Putta Vimaladitya told MediaOne that no evidence was found against the film stars Sreenath Bhasi and Prayaga Martin in drug case, Om Prakash case
X

പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി, പുട്ട വിമലാദിത്യ

കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമാ താരങ്ങൾക്കെതിരെ തെളിവുകൾ ലഭിച്ചില്ലെന്ന് പൊലീസ്. കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ മീഡിയവണിനോട് പറഞ്ഞു.

ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗാ മാർട്ടിനുമെതിരെ ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് കമ്മീഷണർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ടു കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. കൂടുതൽ പ്രതികൾ ഉണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. ഫോറൻസിക് റിപ്പോർട്ട് ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അലൻ വാക്കറുടെ പരിപാടിക്കിടെ മൊബൈൽ ഫോൺ മോഷണം പോയ കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിനെ വിവരം അറിയിച്ചതായി കമ്മിഷണർ പറഞ്ഞു. മൊബൈൽ ഫോൺ ഡൽഹിയിൽ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണസംഘം ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. മൊബൈൽ ഫോണുകൾ വിറ്റതായി വിവരമില്ല. വിൽക്കാനുള്ള സാധ്യതയുണ്ടെന്നും പുട്ട വിമലാദിത്യ പറഞ്ഞു.

Summary: Kochi City Police Commissioner Putta Vimaladitya told MediaOne that no evidence was found against the film stars Sreenath Bhasi and Prayaga Martin in drug case

TAGS :

Next Story