Quantcast

ഓംപ്രകാശ് പ്രതിയായ കൊച്ചി ലഹരി കേസ്: ഗുണ്ടാ നേതാവ് തമ്മനം ഫൈസലിനെ പൊലീസ് ചോദ്യം ചെയ്തു

ഫാേൺ രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍

MediaOne Logo

Web Desk

  • Published:

    9 Oct 2024 4:55 PM GMT

ഓംപ്രകാശ് പ്രതിയായ കൊച്ചി ലഹരി കേസ്: ഗുണ്ടാ നേതാവ് തമ്മനം ഫൈസലിനെ പൊലീസ് ചോദ്യം ചെയ്തു
X

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ കൊച്ചി ലഹരി കേസിൽ ഗുണ്ടാ നേതാവ് തമ്മനം ഫൈസലിനെ പൊലീസ് ചോദ്യം ചെയ്തു. ഫാേൺ രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. മരട് സ്റ്റേഷനിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ഓം പ്രകാശും ഫൈസലും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിരുന്നതായാണ് വിവരം.

അതേസമയം കേസുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. നാളെ രാവിലെ 10ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരുവർക്കും നിർദേശം നൽകിയിട്ടുണ്ട്.

പ്രാഥമിക തെളിവ് ശേഖരണം പൂർത്തിയാക്കിയ ശേഷമാണ് ചോദ്യംചെയ്യലിന് നോട്ടീസ് നൽകിയിരിക്കുന്നത്. എറണാകുളം എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്യുക. ഓംപ്രകാശും കൊല്ലം സ്വദേശിയായ ഷിഹാസും രണ്ട് ദിവസം മുമ്പാണ് കൊച്ചിയിൽ അറസ്റ്റിലായത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ലഹരിപ്പാർട്ടിയിൽ പങ്കെടുക്കാൻ സിനിമാതാരങ്ങളടക്കം ഹോട്ടലിൽ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചത്.


TAGS :

Next Story