Quantcast

അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത്: ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണി പിടിയിൽ

ഹൈദരാബാദിൽനിന്നാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    1 Jun 2024 6:51 AM

Published:

1 Jun 2024 5:40 AM

അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത്: ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണി പിടിയിൽ
X

കൊച്ചി: അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണി പിടിയിൽ. ഹൈദരാബാദ് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ച് നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി സാബിത്ത് നാസർ മൊഴിനൽകിയിരുന്നു.

ഹൈദരാബാദ് കേന്ദ്രമായുള്ള സംഘമാണ് തങ്ങളെ നിയന്ത്രിച്ചിരുന്നതെന്ന് സാബിത്ത് നേരത്തെ പൊലീസിനു മൊഴി നൽകിയിരുന്നു. ഹൈദരാബാദിലാണ് കേസിലെ പ്രധാന കണ്ണികളുള്ളതെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ഇവിടെയെത്തിയ അന്വേഷണ സംഘമാണു പ്രതിയെ വലയിലാക്കിയത്. ഇയാളെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്.

തുടക്കത്തിൽ നെടുമ്പാശ്ശേരി പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണത്തിനു രൂപംനൽകുകയായിരുന്നു. ഇന്നലെയാണ് അന്വേഷണസംഘം ഹൈദരാബാദിലെത്തി പരിശോധന ആരംഭിച്ചത്.

Summary: The main link of the Hyderabad racket arrested in the case of human trafficking for organ trade in Kochi

TAGS :

Next Story