കൊടകര കുഴൽപ്പണക്കേസ്: തിരൂർ സതീഷിന്റെ രഹസ്യ മൊഴിയെടുക്കാൻ അനുമതി
കുന്നംകുളം കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക.
കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ തിരൂർ സതീഷിന്റെ രഹസ്യ മൊഴിയെടുക്കാൻ കോടതിയുടെ അനുമതി. കുന്നംകുളം കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. തൃശൂർ സിജെഎം കോടതിയാണ് രഹസ്യ മൊഴി രേഖപ്പെടുത്താൻ അനുമതി നൽകിയത്. തീയതി കോടതി നിശ്ചയിച്ചിട്ടില്ല.
ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറിയായിരുന്നു തിരൂർ സതീഷ്. കൊടകര കുഴൽപ്പണക്കേസിലെ ഒമ്പത് കോടി രൂപ തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചിരുന്നു എന്നാണ് സതീഷിന്റെ വെളിപ്പെടുത്തൽ.
Next Story
Adjust Story Font
16