Quantcast

'അവർ പണ്ടേ കൊതിക്കുന്ന ചോര, ഇനിയാ കൊതി കൂടും': കൊടിക്കുന്നില്‍ സുരേഷ്

അല്‍പ്പം വ്യത്യസ്തമാണ് കൊടുക്കുന്നില്‍ സുരേഷിന്‍റെ ആശംസ

MediaOne Logo

Web Desk

  • Published:

    22 May 2021 10:27 AM GMT

അവർ പണ്ടേ കൊതിക്കുന്ന ചോര, ഇനിയാ കൊതി കൂടും: കൊടിക്കുന്നില്‍ സുരേഷ്
X

പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസാപ്രവാഹമാണ്. ഇതിനിടെ അല്‍പ്പം വ്യത്യസ്തമാണ് കൊടുക്കുന്നില്‍ സുരേഷ് എംപിയുടെ ആശംസ. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ വി ഡി സതീശന്‍റെ ഫ്ലക്സ് കീറുന്ന ചിത്രം പങ്കുവെച്ചാണ് കൊടിക്കുന്നിലിന്‍റെ ആശംസ. സോളാര്‍ സമര കാലത്തെ ഫോട്ടോയാണ് കൊടിക്കുന്നില്‍ ആശംസയ്ക്കൊപ്പം പോസ്റ്റ് ചെയ്തത്.

"ഐശ്വര്യകേരളത്തിനായി തുടങ്ങിവെച്ച യാത്ര തളർച്ചയില്ലാതെ നമ്മൾ ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്യും. സംഘടിതമായി, സുശക്തമായി ഓരോ യുഡിഎഫ് പ്രവർത്തകനും ഒപ്പമുണ്ടാകും. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന, വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്നേഹം കൊണ്ട് കീഴ്‍പ്പെടുത്തുന്ന പ്രിയപ്പെട്ട സഹപ്രവർത്തകന്, ഈ ജനതയുടെ നായകന്, കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിനന്ദനങ്ങൾ...

വരാനിരിക്കുന്ന സമരവസന്തങ്ങൾക്ക് അഭിവാദ്യങ്ങൾ.. ഡിവൈഎഫ്ഐ, എസ്എഫ്ഐ ഗുണ്ടകൾ മുമ്പ് വി ഡി സതീശന്റെ ഫ്ളക്സിനോട് കാണിക്കുന്ന അതിക്രമത്തിന്റെ ഫോട്ടോയാണ്. അവർ പണ്ടുമുതൽ കൊതിക്കുന്ന ചോരയാണ്. ഇനിയാ കൊതി കൂടും".

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം ഹൈക്കമാന്‍റ് തീരുമാനം അംഗീകരിക്കുന്നു എന്നായിരുന്നു. വി ഡി സതീശന് അഭിനന്ദനങ്ങൾ. എല്ലാ ആശംസകളും നേരുന്നു എന്നാണ് ചെന്നിത്തലയുടെ പ്രതികരണം.

നിര്‍ണായകമായത് ഹൈക്കമാന്‍റ് തീരുമാനം

ഗ്രൂപ്പ് സമ്മർദ്ദത്തെ മറികടന്ന് സമീപകാലത്ത് ഹൈക്കമാന്‍റ് കൈക്കൊണ്ട ശക്തമായ തീരുമാനമാണ് നിയമസഭാ കക്ഷി നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്തത്. പുതുമുഖങ്ങളുമായി അധികാര തുടർച്ചയിലെത്തിയ പിണറായി സർക്കാരിനെ നേരിടാന്‍ നേതൃമാറ്റം അനിവാര്യമാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിലപാട്. സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും സമാന നിലപാട് സ്വീകരിച്ചു.

ചർച്ച നീട്ടാതെ എ.ഐ.സി.സി നിരീക്ഷകരായ മല്ലികാർജുന ഖാർഗെയും വൈത്തിലിംഗവും സമർപ്പിച്ച റിപ്പോർട്ട് ശരിവക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. എ, ഐ ഗ്രൂപ്പുകളിലെ മുതിർന്ന നേതാക്കള്‍ ഒറ്റക്കെട്ടായി നിന്ന അസാധാരണ സാഹചര്യം വലിയ ലക്ഷ്യങ്ങള്‍ മുന്നില കണ്ടാണെന്നതും ഹൈക്കമാന്‍റ് കണക്കിലെടുത്തു. ചെന്നിത്തല പ്രതിപക്ഷ നേതാവാകണമെന്നും ആവേശവും ആദർശവും കൊണ്ട് മാത്രം മുന്നോട്ട് പോകാനാകില്ലെന്നും ഉമ്മന്‍ചാണ്ടി വാദിച്ചെങ്കിലും ഫലം കണ്ടില്ല. കെപിസിസിയിലും ഉടനെ അഴിച്ചുപണി ഉണ്ടായേക്കും.

ഐശ്വര്യകേരളത്തിനായി തുടങ്ങിവെച്ച യാത്ര തളർച്ചയില്ലാതെ നമ്മൾ ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്യും..

സംഘടിതമായി, സുശക്തമായി...

Posted by Kodikunnil Suresh on Friday, May 21, 2021

TAGS :

Next Story