കൊല്ലം കലക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസ്; മൂന്ന് പ്രതികൾ കുറ്റക്കാർ
കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് വിധി
കൊല്ലം: കൊല്ലം കലക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസില്‍ ഒന്ന് മുതൽ മൂന്ന് വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. നാലാം പ്രതി ഷംസുദ്ദീനെ വെറുതെവിട്ടു. തമിഴ്നാട് സ്വദേശികളായ അബ്ബാസ് അലി, ശംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ, എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് വിധി. ശിക്ഷാവിധിയിൽ നാളെ വാദം നടക്കും.
കലക്ടറേറ്റ് വളപ്പിൽ സ്ഫോടനം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്. നിരോധിത സംഘടനയായ ബേസ് മൂവ്മെന്‍റിന്‍റെ പ്രവർത്തകരാണ് പ്രതികൾ.
2016 ജൂണ്‍ 15നാണ് സ്ഫോടനമുണ്ടാകുന്നത്. മുന്‍സിഫ് കോടതിക്കും സബ് ട്രഷറിക്കുമിടയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് സമീപത്തായിരുന്നു സ്‌ഫോടനം. രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളില്‍ ഡിറ്റണേറ്ററുകളും ബാറ്ററിയും വെടിമരുന്നും നിറച്ചാണ് സ്‌ഫോടനം നടത്തിയത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, നെല്ലൂര്‍, മൈസൂരു എന്നിവിടങ്ങളിലെ കോടതിവളപ്പില്‍ ആ വര്‍ഷം സ്‌ഫോടനമുണ്ടായിരുന്നു. ഷംസൂണ്‍ കരിം രാജയാണ് എല്ലായിടത്തും ബോംബ് സ്ഥാപിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.
Adjust Story Font
16