Quantcast

തിരുവല്ലത്ത് കണ്ടെത്തിയ കാർ സിസിടിവി ദൃശ്യങ്ങളിലേതല്ല; കസ്റ്റഡിയിലുള്ളവരെ വിട്ടയയ്ക്കും

പ്രതിയുടെ കളർ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു

MediaOne Logo

Web Desk

  • Updated:

    2023-11-28 05:36:48.0

Published:

28 Nov 2023 4:06 AM GMT

Kollam girl kidnap: 3 is custody to be released
X

കൊല്ലം: ഓയൂരിലെ ആറുവയസുകാരിയുടെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കും. സംഭവവുമായി ഇവർക്ക് നേരിട്ട് ബന്ധമില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ശ്രീവല്ലത്ത് കണ്ടെത്തിയ കാർ സിസിടിവി ദൃശ്യങ്ങളിലുള്ള കാർ അല്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് സംശയാസ്പദമായി കണ്ട ഒരു കാറിന്റെ നമ്പർ പൊലീസ് ലഭിച്ചിരുന്നു. ഇത് പൗഡിക്കോണം സ്വദേശിയുടെ കാർ ആണെന്ന് വ്യക്തമായതോടെ പൊലീസ് ഇയാളെ ബന്ധപ്പെട്ടു. എന്നാൽ കാർ വാഷിംഗ് സെന്ററിൽ ഉണ്ടെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് പൊലീസ് ഇവിടെയെത്തി പരിശോധന നടത്തി. എന്നാൽ കാർ കണ്ടെത്താനായില്ല. തുടർന്നാണ് സ്ഥാപനത്തിന്റെ ഉടമയെയും ജീവനക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

എന്നാൽ ഈ കാർ സിസിടിവി ദൃശ്യങ്ങളിൽ ഉള്ളതല്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധമില്ലെങ്കിലും സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയ പണം സംബന്ധിച്ച് ഉടമയ്ക്ക് വിശദീകരണം നൽകേണ്ടി വരും.

സംഭവത്തിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന ആളുടെ കളർ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കടയിലെത്തിയ ആളുമായി രേഖാചിത്രത്തിന് സാമ്യമുണ്ടെന്നാണ് കടക്കാരി അറിയിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടു പോകാൻ പ്രതികൾ ഉപയോഗിച്ചത് വാടക കാർ ആണെന്നാണ് പൊലീസിന്റെ നിഗമനം.


TAGS :

Next Story