പ്രതികൾ ഉപയോഗിച്ചത് വാടക കാർ; കസ്റ്റഡിയിലെടുത്ത മൂന്ന് പേരെയും വിട്ടയച്ചു
കാർ ചിറക്കര-ബ്ലോക്ക് മുക്ക് വഴി പരവൂർ ഭാഗത്തേക്ക് പോയി എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരിക്കുന്നത്
തിരുവനന്തപുരം: കൊല്ലം ഒയിരൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പേരെയും വിട്ടയച്ചു. ചോദ്യം ചെയ്യലിൽ ഇവർക്ക് സംഭവവുമായി നേരിട്ട് ബന്ധമില്ലെന്ന് തെളിഞ്ഞതോടെയാണ് വിട്ടയച്ചത്. ശ്രീകാര്യം സ്വദേശിയായ ഒരാളെയും ശ്രീകണ്‌ഠേശ്വരത്തെ കാർ വാഷിംഗ് സ്ഥാപനത്തിലെ രണ്ടു പേരെയുമാണ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടുള്ള സിസിടിവി ദൃശ്യങ്ങളിൽ ഒരു കാറിന്റെ വിവരങ്ങൾ പൊലീസ് ലഭിച്ചിരുന്നു.
ഇത് പൗഡിക്കോണം സ്വദേശിയുടെ കാർ ആണെന്ന് വ്യക്തമായതോടെ പൊലീസ് ഇയാളെ ബന്ധപ്പെട്ടു. എന്നാൽ കാർ വാഷിംഗ് സെന്ററിൽ ഉണ്ടെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് പൊലീസ് ഇവിടെയെത്തി പരിശോധന നടത്തി. എന്നാൽ കാർ കണ്ടെത്താനായില്ല. തുടർന്നാണ് സ്ഥാപനത്തിന്റെ ഉടമയെയും ജീവനക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
എന്നാൽ ഈ കാർ സിസിടിവിയേതല്ല എന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളുപയോഗിച്ചത് വാടകക്കാറാണെന്നാണ് കണ്ടെത്തൽ.
ഈ കാർ ചിറക്കര-ബ്ലോക്ക് മുക്ക് വഴി പരവൂർ ഭാഗത്തേക്ക് പോയി എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരിക്കുന്നത്.
Adjust Story Font
16