Quantcast

ആറു വയസുകാരിയുടെ കൊലപാതകത്തിന് പിന്നില്‍ ദുര്‍മന്ത്രവാദമോ? കോതമംഗലം സ്വദേശി നൗഷാദിനെ പൊലീസ് ചോദ്യം ചെയ്യുന്നു

രണ്ടാനമ്മ അനീഷയുടെ മൊഴികളിൽ വൈരുദ്ധ്യമെന്നും പൊലീസ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    20 Dec 2024 3:58 AM

Published:

20 Dec 2024 2:31 AM

Kothamangalam murder
X

കൊച്ചി: എറണാകുളം കോതമംഗലത്തെ ആറു വയസുകാരിയുടെ കൊലപാതകത്തിൽ ദുർമന്ത്രവാദം ഉൾപ്പെടെ സംശയിച്ച്‌ പൊലീസ് . കോതമംഗലം സ്വദേശി നൗഷാദിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. നൗഷാദിന്‍റെ സ്വാധീനത്താൽ ആണോ കൊലപാതകം എന്നതിലാണ് അന്വേഷണം. രണ്ടാനമ്മ അനീഷയുടെ മൊഴികളിൽ വൈരുദ്ധ്യമെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെയാണ് ആറു വയസുകാരിയായ മുസ്കാനെ നെല്ലിക്കുഴിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേദിവസം ഭക്ഷണം കഴിച്ച ശേഷം ഉറങ്ങിയ മുസ്‌കാന്‍ പിറ്റേന്ന് രാവിലെ എഴുന്നേറ്റില്ലെന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ ശ്വാസം മുട്ടിച്ചുള്ള കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകം ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിൽ അന്വേഷണം തുടരുകയാണെന്നും എറണാകുളം റൂറൽ എസ്‍പി വൈഭവ് സക്സേന പ്രതികരിച്ചു.



TAGS :

Next Story