Quantcast

കോട്ടയത്ത് ഫിനാൻസ് സ്ഥാപന ഉടമയുടെ മുഖത്ത് മുളകുപൊടി വിതറി കവർച്ച

ഇല്ലംപള്ളി ഫിനാൻസ് സ്ഥാപന ഉടമ രാജുവിനെയാണ് ആക്രമിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-01-05 04:52:21.0

Published:

5 Jan 2025 3:46 AM GMT

കോട്ടയത്ത് ഫിനാൻസ് സ്ഥാപന ഉടമയുടെ മുഖത്ത് മുളകുപൊടി വിതറി കവർച്ച
X

കോട്ടയം: നാട്ടകത്ത് ഫിനാൻസ് സ്ഥാപന ഉടമയെ ആക്രമിച്ച് പണം തട്ടിയതായി പരാതി. ഇല്ലംപ്പള്ളി ഫിനാൻസ് ഉടമ രാജുവിനെയാണ് അജ്ഞാതൻ പിന്നിൽ നിന്നും ആക്രമിച്ച ശേഷം മുഖത്ത് മുളകുപൊടി വിതറി കവർച്ചയ്ക്കിരയാക്കിയത്. രാജു ആശുപത്രിയിൽ ചികിത്സ തേടി.

ശനിയാഴ്ച വൈകീട്ട് ആറരയോടെ വീടിനു സമീപത്തു വെച്ചായിരുന്നു ആക്രമണം. പന്ത്രണ്ടായിരം രൂപയും രേഖകളും അടങ്ങുന്ന ബാഗാണ് കവർന്നത്. ചിങ്ങവനം പൊലീസ് അന്വേഷണം തുടങ്ങി.

TAGS :

Next Story