Quantcast

മാലിന്യ സംസ്‌കരണത്തിൽ കോട്ടയത്തെ നഗരസഭകൾക്ക് വലിയ വീഴ്ചയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്; 23 ലക്ഷം രൂപ വീതം പിഴ ചുമത്തി

2020 ഏപ്രിൽ ഒന്ന് മുതൽ 2022 ഫെബ്രുവരി 28 വരെയുള്ള പിഴ ഒന്നിച്ച് അടക്കയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    21 Jun 2022 4:35 AM GMT

മാലിന്യ സംസ്‌കരണത്തിൽ കോട്ടയത്തെ നഗരസഭകൾക്ക് വലിയ വീഴ്ചയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്; 23 ലക്ഷം രൂപ വീതം പിഴ ചുമത്തി
X

കോട്ടയം: ഖരമാലിന്യ സംസ്‌കരണത്തിൽ കോട്ടയം ജില്ലയിലെ നഗരസഭകൾ വലിയ വീഴ്ച വരുത്തിയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. വീഴ്ച വരുത്തിയ 6 നഗരസഭകൾക്ക് 23 ലക്ഷം രൂപ വീതം പിഴ ചുമത്തി. പിഴ ചുമത്തി മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും നഗരസഭകൾ സ്വീകരിച്ചിട്ടില്ല . മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് മീഡിയവണിന് ലഭിച്ചു.

ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് മലിനീകരണ നിയന്ത്രണബോർഡ് നഗരസഭകളിലെ മാലിന്യ സംസ്‌കരണം കൃത്യമായി നടപ്പാക്കണമെന്ന നിർദേശം നൽകിയത്. എന്നാൽ ഇത് നടപ്പാക്കുന്നതിൽ വലിയ വീഴ്ചയാണ് കോട്ടയത്തെ നഗരസഭകളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് പ്രതിമാസം ഒരു ലക്ഷം രൂപ വീതം പിഴ ഈടാക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് തീരുമാനിച്ചത്. 2020 ഏപ്രിൽ ഒന്ന് മുതൽ 2022 ഫെബ്രുവരി 28 വരെയുള്ള പിഴ ഒന്നിച്ച് അടക്കയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്കിയിരിക്കുന്നത്.

23 മാസത്തെ പഴയായി 23 ലക്ഷം രൂപ പിഴ ഒടുക്കണമെന്നാണ് നോട്ടീസ്. ജില്ലയിലെ 6 നഗരസഭകളും ഇത് പ്രകാരം 23 ലക്ഷം രൂപ വീതം പിഴ ഒടുക്കണം. കൂടാതെ ഖരമാലിന്യ സംസ്‌കരണത്തിനായി സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ അറിയിക്കാനും നിർദേശിച്ചിരുന്നു. എന്നാൽ നോട്ടീസ് നല്കി മാസങ്ങൾ കഴിഞ്ഞിട്ടും നഗരസഭകൾ പിഴ ഒടുക്കാനോ മാലിന്യ സംസ്‌കരണത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാനോ തയ്യാറായിട്ടില്ല. ആയതിനാൽ കഴിഞ്ഞ ദിവസം മറ്റൊരു നോട്ടീസ് കൂടി ആറ് നഗരസഭകൾക്കും നൽകിയിട്ടുണ്ട്. അനാസ്ഥ തുടരുകയാണെങ്കില്‍ കർശന നടപടികളിലേക്ക് കടക്കാനാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ തീരുമാനം.


TAGS :

Next Story