പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും കോഴിക്കോട് കോർപ്പറേഷന് ലഭിക്കാനുള്ള പലിശ തിരികെ ലഭിച്ചു
ബാങ്കിന്‍റെ മുൻ മാനേജർ എം.പി റിജിൽ തട്ടിയെടുത്ത തുകയുടെ പലിശയാണ് ലഭിച്ചത്
കോഴിക്കോട് കോര്‍പ്പറേഷന്‍/പഞ്ചാബ് നാഷണല്‍ ബാങ്ക്
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും കോഴിക്കോട് കോർപ്പറേഷന് ലഭിക്കാനുള്ള പലിശ തിരികെ ലഭിച്ചു. ബാങ്കിന്‍റെ മുൻ മാനേജർ എം.പി റിജിൽ തട്ടിയെടുത്ത തുകയുടെ പലിശയാണ് ലഭിച്ചത്. ഇയാൾ തട്ടിയെടുത്ത തുക ബാങ്ക് നേരത്തെ തിരികെ നൽകിയിരുന്നു.
കോഴിക്കോട് കോർപ്പറേഷന്‍റേത് ഉൾപ്പടെ 17 അക്കൗണ്ടുകളിൽ നിന്നായി 12.68 കോടി രൂപയായിരുന്നു പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ മുൻ മാനേജർ എം.പി റിജിൽ തട്ടിയെടുത്തത്. കഴിഞ്ഞ വർഷം അവസാനം നടന്ന കോർപ്പറേഷന്‍റെ ഓഡിറ്റിങ്ങിലാണ് പണം നഷ്ട്ടപ്പെട്ടതായി കണ്ടെത്തിയത്. 98 ലക്ഷം രൂപയാണ് റിജിൽ തട്ടിയെടുത്തതെന്നായിരുന്നു ബാങ്ക് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ വിശദമായി അന്വേഷിച്ചപ്പോൾ 2.53 കോടി രൂപയുടെ തിരുമറി നടത്തിയതായി സ്ഥിരീകരിച്ചു. പിന്നീട് ബാങ്ക് ഈ തുക കോർപ്പറേഷന് തിരികെ നൽകിയിരുന്നു.
തട്ടിപ്പിനെ തുടർന്ന് അക്കൗണ്ടിൽ പണം ഇല്ലാതിരുന്ന സമയം കോർപ്പറേഷന് ലഭിക്കേണ്ടിയിരുന്ന പലിശയാണ് ഇപ്പോൾ ബാങ്ക് തിരികെ നൽകിയത്. അതേസമയം പഞ്ചാബ് നാഷണൽ ബാങ്കിലെ കോർപ്പറേഷന്‍റെ അക്കൗണ്ടുകൾ മറ്റൊരു ബാങ്കിലേക്ക് മാറ്റും. ഇതിനായുള്ള നടപടികളും ആരംഭിച്ചു.
Adjust Story Font
16