Quantcast

കോഴിക്കോട് കോർപറേഷനിൽ തമ്മിൽത്തല്ലി എൽ.ഡി.എഫ്-യു.ഡി.എഫ് കൗൺസിലർമാർ

കൗൺസിൽ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും എൽ.ഡി.എഫ് പ്രവർത്തകർ കയ്യേറ്റം ചെയ്തു.

MediaOne Logo

Web Desk

  • Updated:

    2022-12-17 13:17:16.0

Published:

17 Dec 2022 1:13 PM GMT

കോഴിക്കോട് കോർപറേഷനിൽ തമ്മിൽത്തല്ലി എൽ.ഡി.എഫ്-യു.ഡി.എഫ് കൗൺസിലർമാർ
X

കോഴിക്കോട്: കോർപറേഷനിൽ എൽ.ഡി.എഫ്-യു.ഡി.എഫ് കൗൺസിലർമാരും പാർട്ടി പ്രവർത്തകരും ഏറ്റുമുട്ടി. നാല് എൽ.ഡി.എഫ് കൗൺസിലർമാർക്കും ഒരു യു.ഡി.എഫ് പ്രവർത്തകനും പരിക്കേറ്റു.

കൗൺസിൽ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും എൽ.ഡി.എഫ് പ്രവർത്തകർ കയ്യേറ്റം ചെയ്തു. മാതൃഭൂമി ക്യാമറാമാൻ ജിതേഷ്, കേരള വിഷൻ ക്യാമറാമാൻ വസീം അഹമ്മദ്, റിപ്പോർട്ടർ റിയാസ് എന്നിവരെയാണ് കയ്യേറ്റം ചെയ്തത്.

കോർപറേഷന്റെ അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. പ്രതിപക്ഷ അംഗങ്ങൾ ബഹളം തുടർന്നതോടെ അജണ്ടകൾ പാസാക്കി യോഗം പിരിയുകയായിരുന്നു.

പ്രതിഷേധിച്ച 15 യു.ഡി.എഫ് കൗൺസിലർമാരെ ഒരു ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തു. മേയർ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റിട്ടും പ്രതിഷേധം അവസാനിപ്പിക്കാത്തത് ചട്ടലംഘനമാണെന്നും അതുകൊണ്ടാണ് സസ്‌പെന്റ് ചെയ്തതെന്നും മേയർ പറഞ്ഞു.

TAGS :

Next Story