Quantcast

കോഴിക്കോട് എൻ.ഐ.ടി അധ്യാപകന് കുത്തേറ്റു

സിവിൽ എഞ്ചിനീയറിങ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജയചന്ദ്രന് നേരെയാണ് ആക്രമണമുണ്ടായത്.

MediaOne Logo

Web Desk

  • Published:

    1 March 2024 8:01 AM

Kozhikode NIT teacher stabbed
X

കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടി കാമ്പസിനുള്ളിൽ അധ്യാപകന് കുത്തേറ്റു. സിവിൽ എഞ്ചിനീയറിങ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജയചന്ദ്രന് നേരെയാണ് ആക്രമണമുണ്ടായത്. കാമ്പസിന് പുറത്തുനിന്നെത്തിയ സേലം സ്വദേശി വിനോദ് കുമാർ ആണ് അധ്യാപകനെ ആക്രമിച്ചത്.

കഴുത്തിനും വയറിനും കൈക്കും പരിക്കേറ്റ അധ്യാപകൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് സാരമുള്ളതല്ല. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. പ്രതിയായ വിനോദ് കുമാർ കാമ്പസിലെ വിദ്യാർഥിയോ ജീവനക്കാരനോ അല്ല.

TAGS :

Next Story